»   » നിങ്ങളുടെ മകന്റെ ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കാണണം, അസൂയ തോന്നും എന്ന് മമ്മൂട്ടിയോട് മുകേഷ്

നിങ്ങളുടെ മകന്റെ ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കാണണം, അസൂയ തോന്നും എന്ന് മമ്മൂട്ടിയോട് മുകേഷ്

Posted By: Rohini
Subscribe to Filmibeat Malayalam

ക്രിസ്മസിന് റിലീസ് ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ഡിക്യു ഫാന്‍സ്. അടിച്ചു പൊളിക്കാന്‍ പറ്റിയ ഒരു കുടുംബ ചിത്‌രമായിരിയ്ക്കും ഇതെന്ന ഉറപ്പ് ടീസറും പോസ്റ്ററുകളുമൊക്കെ നല്‍കുന്നു.

മമ്മൂട്ടിക്ക് തടി വച്ചോ, പറഞ്ഞപ്പോഴേക്കും നോണ്‍ വെജ് നിര്‍ത്തി, നിലപാടില്‍ മാറ്റമില്ലാത്ത മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍!


ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തെ കുറിച്ച് അടുത്തിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി. മമ്മൂട്ടിയോട് ഈ സിനിമ കാണാന്‍ മുകേഷ് ആവശ്യപ്പെട്ട സന്ദര്‍ഭമായിരുന്നു അത്.


മുകേഷ് അച്ഛനായി എത്തുന്നു

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായിട്ടാണ് മുകേഷ് എത്തുന്നത്. ധനികനായ ഒരു വ്യവസായിയുടെ മകനാണ് ദുല്‍ഖര്‍. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ


മമ്മൂട്ടിയോട് മുകേഷ് പറഞ്ഞത്

സിനിമ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ മുകേഷ് മമ്മൂട്ടിയോട് പറഞ്ഞത്രെ, 'നിങ്ങളുടെ മകന്‍ അഭിനയിച്ച ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കാണണം. നിങ്ങളുടെ മകന്‍ അസൂയവഹമായ രീതിയിലാണ് സിനിമയില്‍ അവന്റെ അപ്പനെ സ്‌നേഹിയ്ക്കുന്നത്' എന്ന്. അത് സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.


ദുല്‍ഖറിനെ നായകനാക്കാന്‍ കാരണം

മമ്മൂട്ടിയുടെ മകനായത് കൊണ്ടല്ല ദുല്‍ഖറിനെ ചിത്രത്തിലെ നായകനാക്കിയത് എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. തുടക്കം മുതലെ ദുല്‍ഖറിന്റെ ഓരോ സിനിമയും ഗൗരവത്തോടെ വീക്ഷിച്ചിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ അയാളുടെ സാധ്യതകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കഥ വന്നപ്പോള്‍ ദുല്‍ഖറിനോട് സംസാരിച്ചു.


മമ്മൂട്ടി, ഇപ്പോള്‍ ദുല്‍ഖര്‍

ഞാന്‍ സംവിധാനം ചെയ്തു തുടങ്ങിയപ്പോള്‍ ദുല്‍ഖര്‍ ജനിച്ചിട്ട് പോലുമില്ല. മമ്മൂട്ടിയെ നായകനാക്കി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മകനേയും. അതില്‍ ഏറെ സന്തോഷമുണ്ട് എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.


English summary
What Mukesh said to Mammootty after complete the shooting of Jomonte Suviseshangal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam