നയന്‍താരയുടെ ന്യൂ ഇയര്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു

By Aswathi

കുറച്ചു നാളായി മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നയന്‍താരയുടെ ഈ വര്‍ഷത്തെ ന്യൂ ഇയര്‍ ആഘോഷം മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നുവത്രെ. മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു വേദി.

ജനുവരി ഒന്നിന് ചിത്രത്തിന്റെ ആദ്യ ദിവസം കുറിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരമാണ് നയന്‍താര സെറ്റിലെത്തിയത്. അങ്ങനെ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ പേരില്‍ കേക്ക് ഓഡര്‍ ചെയ്തു. നയന്‍താരയുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി കേക്ക് മുറിച്ചു.

nayanthara-mammootty

സിദ്ദിഖ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2010 പുറത്തിറങ്ങിയ 'ദ ഇലക്ട്ര' എന്ന ചിത്രത്തിന് ശേഷം നയന്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് ഭാസ്‌കര്‍ ദ റാസ്‌കലിലൂടെ. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയനും താരജോഡികളാകുന്നത്.

നയന്‍സിനിപ്പോള്‍ തമിഴകത്ത് തിരക്ക് കൂടിവരികയാണ്. ചിമ്പുവിനൊപ്പം അഭിനയിച്ച 'ഇത് നമ്മ ആള്' എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം. ജയം രവിയ്‌ക്കൊപ്പം 'തനി ഒരുവന്‍', സൂര്യയ്‌ക്കൊപ്പം 'മാസ്', ഉദയനിധിസ്റ്റാലിനൊപ്പം 'നന്‍പേന്‍ണ്ട', അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം അങ്ങനെ നീളുന്നു മറ്റു പ്രൊജക്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X