»   » പാര്‍വ്വതി ഈ നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചോ.. ആദ്യ ചിത്രത്തിന്റെ സംവിധായകന്റെ മറുപടി കേട്ടോ

പാര്‍വ്വതി ഈ നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചോ.. ആദ്യ ചിത്രത്തിന്റെ സംവിധായകന്റെ മറുപടി കേട്ടോ

Posted By: Rohini
Subscribe to Filmibeat Malayalam

ഔട്ട്ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി വെള്ളിത്തരയില്‍ എത്തിയത്. ശ്രദ്ധിക്കപ്പെട്ടത് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ അവിടെ നിന്നും പത്ത് വര്‍ഷം വേണ്ടി വന്നു പാര്‍വ്വതിയ്ക്ക് ഇന്നുള്ള പേര് നേടിയെടുക്കാന്‍.

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

അന്നേ പാര്‍വ്വതി കഴിവുള്ള നടിയായിരുന്നു എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. റോമയെയും മറിയെയും പാര്‍വ്വതിയെയും ഒഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഇവര്‍ മൂന്ന് പേരെയും കണ്ടെത്തിയത് എന്ന് റോഷന്‍ പറഞ്ഞു.

parvathy

പൂജ കൃഷ്ണ എന്ന കഥാപാത്രം ചെയ്യാന്‍ കുറച്ച് കഴിവ് വേണം. എല്ലാ സംഘര്‍ഷങ്ങളും ഉള്ളിലൊതുക്കുന്ന കഥാപാത്രമാണ് പൂജ. അമ്മയെ കുറിച്ചുള്ള ചിന്തയും ഒരു കുറ്റം ചെയ്തതിന്റെ പശ്ചാതാപവുമൊക്കെ വേണം. മാനസികമായ അഭിനയാണ് കൂടുതലും. അത് വളരെ മനോഹരമായി പാര്‍വ്വതി ചെയ്തു.

ഇപ്പോള്‍ പാര്‍വ്വതിയെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സിനിമകള്‍ കാണാറുണ്ട്.. നേരില്‍ കാണാല്‍ എല്ലാവരും തിരക്കല്ലെ എന്നായിരുന്നു റോഷന്‍ ആഡ്രൂസിന്റെ പ്രതികരണം.

മലയാളത്തിന് പുറമെ കന്നടയിലും തമിഴിലും തന്റെ കഴിവ് തെളിയിച്ച നായികയാണ് പാര്‍വ്വതി. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലൂടെയാണ് പാര്‍വ്വതി ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരമായി മാറിയത്.

English summary
What only Roshan Andrews knew about Parvathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X