»   » മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ പ്രേം നസീര്‍ പറഞ്ഞത്; അത് അച്ചട്ടായി എന്ന് തമ്പി

മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ പ്രേം നസീര്‍ പറഞ്ഞത്; അത് അച്ചട്ടായി എന്ന് തമ്പി

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നെടുംതൂണുകളിലൊന്നാണ് മമ്മൂട്ടി. പ്രേം നസീറും, മധുവും, സുകുമാരനും, ജയനുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയിലേക്ക് പേരു പോലും ഇല്ലാത്ത ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി തുടക്കം കുറിച്ചത്.

എടാ പൈസ വല്ലതും വേണോ.. ലാലിനോട് മമ്മൂട്ടി ചോദിച്ചു

സിനിമയില്‍ ഒരു പാരമ്പര്യവും ഇല്ലാത്ത മമ്മൂട്ടി, തന്റെ പരിമിഥമായ കഴിവുകളില്‍ നിന്നുകൊണ്ട് തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന പദവി നേടിയെടുത്തു. മമ്മൂട്ടി ആദ്യമായി നടന്‍ പ്രേം നസീറിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പി പറയുന്നത് വായിക്കാം

ആദ്യമായി മമ്മൂട്ടിയ്ക്ക് സംഭാഷണം കിട്ടിയ ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ സംഭാഷണ ചിത്രമായിരുന്നു കാലചക്രം. താരത്തിന്റെ രണ്ടാമത്തെ അഭിനയ ചിത്രവും. ശ്രീകുമാരന്‍ തമ്പിയുടെ സ്‌ക്രിപ്റ്റില്‍ നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അന്തരിച്ച എ രഘുനാഥായിരുന്നു 1973 ല്‍ പുറത്തിറക്കിയ ചിത്രം നിര്‍മ്മിച്ചത്.

പകരക്കാരനായി വന്ന മമ്മൂട്ടി

കാമുകിയോടൊപ്പം നാട് വിട്ടു പോകുന്ന തോണിക്കാരനു പകരം വന്ന കടത്തുകാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടേത്. നാടുവിടുന്ന നായകനായി പ്രേം നസീറായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

പ്രേം നസീറിന്റെ വാക്കുകള്‍

പുതുമുഖത്തെ കണ്ടപ്പോള്‍ നസീര്‍ സാര്‍ ചോദിച്ചു, 'എനിക്ക് പകരം വന്ന ആളാണല്ലേ?' അത് അര്‍ത്ഥവത്തായ ചോദ്യമായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.

പ്രേം നസാറും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍

പിന്നീട് മമ്മൂട്ടിയും പ്രേം നസീറും ഒന്നിച്ച് 15 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. പടയോട്ടം, അലകടലിനക്കരെ, ചക്രവാളം ചുവന്നപ്പോള്‍, തീരം തേടും തിര തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം

English summary
What Prem Nazir said When he met Mammootty at the first time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam