എന്താണ് ദുല്‍ഖറിന്റെ അടുത്ത പരിപാടി?
ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം കഴിഞ്ഞു. വളരെ സെലക്ടീവാണ് ദുല്‍ഖര്‍. 100 ഡെയ്‌സ് ഓഫ് ലവ്വും ഓകെ കണ്‍മണിയും ചെയ്യുമ്പോള്‍ മറ്റൊരു ചിത്രത്തിലും ദുല്‍ഖര്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. മറ്റൊരു ചിത്രത്തെ കുറിച്ച് പറഞ്ഞും കേട്ടിട്ടില്ല. എന്താണ് ദുല്‍ഖറിന്റെ അടുത്ത പരിപാടി? അടുത്ത ചിത്രം മലയാളത്തിലോ തമിഴിലോ?
അതെ, ദുല്‍ഖറിന്റെ അടുത്ത ചിത്രം മലയാളത്തില്‍ തന്നെയാണ്. മര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുന്നത്. എ ബി സി ഡിയ്ക്ക് ശേഷം ദുല്‍ഖറും മര്‍ട്ടിനും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അപര്‍ണ ഗോപിനാഥും എത്തും.

എന്നാല്‍ ചിത്രത്തിലെ നായിക അപര്‍ണയല്ല. ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തില്‍ നായിക ആരാണെന്ന കാര്യത്തില്‍ തീരുമാമായിട്ടില്ല. മറ്റൊരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിനോളം പ്രാധാന്യം നായികയ്ക്കുമുണ്ടെന്ന് മര്‍ട്ടിന്‍ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 10ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ട്ടിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഗുജറാത്ത്, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങിലായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. റഫീക് അഹ്മദും സന്തോഷ് വര്‍മ്മയും എഴുതുന്ന ഗാനങ്ങള്‍ക്ക് ഗോപീ സുന്ദര്‍ സംഗീതം നല്‍കും. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











