ഓണത്തിനെന്താ പരിപാടി
ഓണത്തിന് എന്താ പരിപാടി? പരസ്യവാചകം കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് മോഹന്‍ലാലിന്റെ മദ്യകമ്പനിയുടെ പരസ്യമാണല്ലേ. എന്നാല്‍ ഈ പരസ്യത്തിനും മോഹന്‍ലാലുമായി ബന്ധമുണ്ട്. ഓണത്തിനു റിലീസ് ച യ്യെുന്ന ലാല്‍ ചിത്രമായ പെരുച്ചാഴിയുടെ പരസ്യവാചകമാണിത്. ഓണം വരാന്‍ ഇനിയും മാസമുണ്ടെന്നിരിക്കെ പെരുച്ചാഴിയുടെ പരസ്യം ഇപ്പൊഴേ തുടങ്ങി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി പരസ്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് പ്രചാരണം തുടങ്ങുന്നത്. സാധാരണ സിനിമ റിലിസ് ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പേ ആണ് പ്രചാരണം തുടങ്ങാറുള്ളത്. എന്നാല്‍ ആ പതിവു തെറ്റിച്ചുകൊണ്ടാണ് പെരുച്ചാഴി എത്തുന്നത്.
മോഹന്‍ലാല്‍, മുകേഷ്, ബാബുരാജ്, അജു വര്‍ഗീസ് എന്നിവരാണ് ആദ്യ പോസ്റ്ററുകളിലുള്ളത്. ലാലും ബാബുരാജും അജുവും ഓടുന്ന ചിത്രം വച്ചാണ് ഓണത്തിനെന്താ പരിപാടി എന്ന പരസ്യവാചകം കൊടുത്തിരിക്കുന്നത്. മറ്റൊരു പരസ്യത്തില്‍ ലാലും മുകേഷും ഒന്നിച്ചു നില്‍ക്കുന്നതും.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്രയും വിജയ്ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ മൂന്നാമത്തെ ചിത്രമാണിത്. നടി സനൂഷയുടെ സഹോദരന്‍ സനൂപ് ഇതില്‍ അഭിനയിക്കുന്നുണ്ട്. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിനു ശേഷം സനൂപ് അഭിനയിക്കുന്ന ചിത്രമാണിത്.
ലാലിന്റെ ഫ്രോഡ് എന്ന ചിത്രത്തിനു പറ്റിയ പാളിച്ചയൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നിര്‍മാതാക്കളും സംവിധായകനും ചിത്രത്തെക്കുറിച്ച് ആദ്യമേ തന്നെ കൗതുകം ജനിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ലാലും മുകേഷും രാഷ്ട്രീയക്കാരായി അഭിനയിക്കുന്ന ചിത്രമാണിത്. മലയാളം മാത്രമറിയുന്ന രാഷ്ട്രീയക്കാരനെ ലാല്‍ അവതരിപ്പിക്കുന്നു.അമേരിക്കയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവിടുത്തെ സുഹൃത്തിനെ സഹായിക്കാന്‍ പോകുന്ന രാഷ്ട്രീയക്കാരനാണ് ലാലിന്റെ പെരുച്ചാഴി.
ഫ്രോഡ്, കൂതറ, പെരുച്ചാഴി. ഈ മൂന്നു പേരുകളും ലാലിന്റെ ഫാന്‍സുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ലാലിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കും. ആദ്യ രണ്ടുചിത്രങ്ങളും പരാജയപ്പെട്ടതോടെ പേര് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ചിത്രത്തിനു നേരത്തെ തന്നെ പ്രചാരണം കൊടുക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചത്. അത് ഗുണം ചെയ്യുമോയെന്ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ മനസ്സിലാകും.


Click it and Unblock the Notifications











