»   » ദിലീപ് ഒരു വിഷമാണ്.. അമ്മയെ പറ്റിയും ദിലീപിനെ പറ്റിയും അന്ന് തിലകന്‍ പറഞ്ഞത്??

ദിലീപ് ഒരു വിഷമാണ്.. അമ്മയെ പറ്റിയും ദിലീപിനെ പറ്റിയും അന്ന് തിലകന്‍ പറഞ്ഞത്??

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട വിഷയത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. താര സംഘടനയായ അമ്മ നടന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ആക്രമിയ്ക്കപ്പെട്ട നടിയെക്കാള്‍ പിന്തുണ ദിലീപിനാണെന്ന ആരോപണവും പ്രേക്ഷകര്‍ക്കിടയിലുണ്ട്.

വിവരമുള്ളവര്‍ ആരെങ്കിലും ദിലീപിനെ ആ ഡയസില്‍ കയറ്റി ഇരുത്തുമോ എന്ന് വിനയന്‍

ഇപ്പോള്‍ ദിലീപിനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും ആളുകള്‍ കാതോര്‍ക്കും. അതുകൊണ്ടാണ് മുന്‍പൊരു അഭിമുഖത്തില്‍ തിലകന്‍ ദിലീപിനെ കുറിച്ചും അമ്മ എന്ന താരസംഘടനയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിലകന്റെ വാക്കുകളിലൂടെ

ദിലീപ് വിഷം

ദിലീപ് വിഷമാണെന്ന് പണ്ടൊരു അഭിമുഖത്തില്‍ മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു.

അമ്മ എന്ന സംഘടന

അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു.

മീശാമാധവന്റെ നിര്‍മാതാവ്

മറ്റൊരു അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന്‍ പറയുന്നു.

ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിന് വേണ്ടി

ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു.

എന്നെ ഒഴിവാക്കി

എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകന്‍ ആരോപിയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്.

ദിലീപ് പറഞ്ഞത്,

തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തില്‍ ദിലീപ് പറഞ്ഞു. വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന്‍ ചേട്ടന്‍ എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചു.

ഈ വീഡിയോ കാണൂ

ഇപ്പോള്‍ വൈറലാകുന്ന വീഡിയോ കാണൂ.. ഇതില്‍ തിലകന്‍ പറയുന്നുണ്ട്.. മീശാമാധവനില്‍ അഭിനയിച്ച പ്രധാന താരം തന്റെ ശത്രുവാണെന്ന്..

English summary
What Thilakan said about Dileep and AMMA

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam