»   » മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ ആദ്യം കാണുമ്പോഴൊക്കെ പേടിച്ചു വിറച്ചു എന്ന് പല പുതുമുഖ നടിമാരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാലാദ്യമായാണ് ഒരാള്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് പറഞ്ഞത്. മറ്റാരുമല്ല നടി വരലക്ഷ്മി ശരത്ത് കുമാര്‍.

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

കസബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മിയും മമ്മൂട്ടിയും സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കറും

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

മമ്മൂട്ടിയെ കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി പറഞ്ഞപ്പോള്‍ ഉടന്‍ വന്നു മമ്മൂട്ടിയുടെ കമന്റ്, എന്നെ കണ്ട് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് പറഞ്ഞത് ആരെങ്കിലും കേട്ടാല്‍ ഇത് അടുത്ത ട്രോളിനുള്ള വകയാകും

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

വളരെ ശക്തമായ കഥാപാത്രത്തെയാണ് വരലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നതെന്നും, നായകനെ കൈ ഉയര്‍ത്തി അടിക്കാനുള്ള ധൈര്യം ആ നായികാ കഥാപാത്രത്തിനുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

ഒരു പക്ഷെ ആ പോസ്റ്ററിലെ എന്റെ ഇരിപ്പ് കണ്ട് ഓരോരുത്തരുടെ ഭാവനയില്‍ വിരിഞ്ഞ ഒന്നായിരിക്കാം. സിനിമയിലെ ഭാഗമല്ല അത്. ചിത്രീകരണത്തിനിടെ വെറുതേ എടുത്ത ഫോട്ടോയാണ്. പോസ്റ്റര്‍ ഡിസൈനര്‍ അത് സിനിമയുടെ പോസ്റ്ററാക്കി മാറ്റിയതാണ്- മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

അച്ഛന്റെ സിനിമകളിലെ പോലെ നെടുനീളന്‍ ഡയലോഗുകളൊന്നും ചിത്രത്തിലില്ല എന്നും അച്ഛന് പറ്റിയ വേഷങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്നും നിഥിന്‍ പറഞ്ഞു.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

പൊലീസ് കഥയ്ക്കുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. എന്നാല്‍ കണ്ടു ശീലിച്ച പൊലീസ് സിനിമകളില്‍ നിന്ന് കസബ വ്യത്യസ്തമാണെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം

English summary
What Varalakshmi feels when she saw Mammootty at first time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam