ഞാന്‍ പ്രിയദര്‍ശനോട് കടപ്പെട്ടിരിക്കുന്നു: പിയ ബാജ്‌പേയ്

By Aswathi

പൃഥ്വിരാജും ശശികുമാറും മുഖ്യവേഷത്തിലെത്തിയ 'മാസ്റ്റേഴ്‌സ്' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയ് വീണ്ടും മലയാള സിനിമയിലെത്തുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ആമയും മുയലും' എന്ന ചിത്രത്തിലൂടെയാണ് പിയ വീണ്ടും കേരളക്കരയിലെത്തുന്നത്.

പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ഒരുപാട് സന്തോഷിക്കുന്ന ഒരു നടിയുണ്ടെങ്കില്‍ അത് പിയ ബാജ്‌പേയ് ആയിരിക്കും. ഒരുപാട് വര്‍ഷത്തെ സ്വപ്‌നമാണ് ആമയും മുയലും എന്ന ചിത്രത്തിലൂടെ സഫലമാകുന്നതെന്ന് പിയ പറയുന്നു.

piaa-bajpai

കഴിഞ്ഞ ആറ് വര്‍ഷമായി പ്രിയദര്‍ശന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹം സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിലൂടെയാണ് ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. 'പൊയ് സൊല്ല പോറോം' എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ വിജയ്ക്ക് എന്നെ പരിചയപ്പെടുത്തിയത് പ്രിയദര്‍ശനാണ്. അതായിരുന്നു എന്റെ അരങ്ങേറ്റം. ഇപ്പോള്‍ എനിക്ക് അഭിമാനത്തോടെ പറയാം ഇന്ന് ഞാന്‍ എന്തെങ്കിലുമാണെങ്കില്‍ അതിന് പ്രിയദര്‍ശനോട് കടപെട്ടിരിക്കുന്നു എന്ന്- പിയ പറഞ്ഞു.

ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. ഇന്നസെന്റ്, നെടുമുടി വേണു, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍ തുടങ്ങി കുറച്ചു നാളായി വെള്ളിത്തിരയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്ന നടന്മാരെല്ലാം ആമയും മുയലും എന്ന ചിത്രത്തില്‍ മര്‍മ്മപ്രധാനമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ആമയും മുലും കൂടാതെ 'കേള്‍വി' എന്ന ചിത്രവും പിയ മലയാളത്തില്‍ ചെയ്യുന്നുണ്ട്. ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ ജയനും ശ്വേത മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X