പ്രിയാമണിയും ഗോവിന്ദ് പത്മസൂര്യയും പ്രണയത്തിലാണോ?
നടിമാരുടെയും നടന്മാരുടെയും പേരില്‍ ഗോസിപ്പിറങ്ങാന്‍ ചലച്ചിത്രലോകത്ത് അധികം സമയവും കാര്യവുമൊന്നും വേണ്ട ഒരു വാക്കോ നോക്കോ ചിത്രമോ ഒക്കെ മതി. ഇതാ ഇപ്പോള്‍ ഒരു ചിത്രവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ താരം പ്രിയാമണി പുതിയ ഗോസിപ്പില്‍ അകപ്പെട്ടിരിക്കുകയാണ്.
മലയാളത്തിലെ വളര്‍ന്നുവരുന്ന താരം ഗോവിന്ദ് പത്മസൂര്യയും പ്രിയാമണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പ്. എന്തായാലും സംഗതി കേട്ട് പ്രിയയും പത്മസൂര്യയും ഒരുപോലെ ചിരിച്ച് മണ്ണുകപ്പിയെന്നാണ് കേള്‍വി.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഗോസിപ്പിന് ഹേതുവായിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയും പ്രിയാമണിയും ചേര്‍ന്ന്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ ഗോവിന്ദ് പത്മസൂര്യ ട്വീറ്റ് ചെയ്തതാവട്ടെ ഇങ്ങനെ പ്രിയാമണി നല്ല ചിത്രം...നമ്മള്‍ ഇത്തരത്തില്‍ ഇടക്കിടെ ചിത്രങ്ങള്‍ എടുക്കണം. ഇതുകൂടി ആയതോടെ പ്രിയാമണിയുടെ ആരാധകരെല്ലാം ആകെ അങ്കലാപ്പിലായി പ്രിയയും പത്മസൂര്യയും പ്രണയത്തിലാണെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു.

പ്രിയയും പത്മസൂര്യയും കൂട്ടുകാരാവുന്നത് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റിഷോയിലാണ്. പത്മസൂര്യ പരിപാടിയുടെ അവതാരകരില്‍ ഒരാളാണ്, പ്രിയാമണിയാകട്ടെ വിധികര്‍ത്താക്കളില്‍ ഒരാളും. ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന, നര്‍ത്തകന്‍ നീരവ് ബല് ലേചയുമാണ് മറ്റ് വിധികര്‍ത്താക്കള്‍.
പരിപാടിയ്ക്കിടെ എപ്പോഴോ പ്രിയയും പത്മസൂര്യയും ചേര്‍ന്ന് എടുത്ത ചിത്രമാണ് ഇപ്പോള്‍ പുതിയ ഗോസിപ്പുകള്‍ക്ക് ഇന്ധനം പകര്‍ന്നിരിക്കുന്നത്.


Click it and Unblock the Notifications











