ഒരു പേരിലെന്തിരിയ്‌ക്കുന്നു?
ഒരു പേരിലെന്തിരിയ്ക്കുന്നു ചോദ്യം വേറാരോടുമല്ല, നമ്മുടെ ദിലീപേട്ടനോടാണ്.പുതിയ ദിലീപ് പടത്തിന് പേരിടുന്നതിന് വേണ്ടിയുള്ള പരാക്രമം കാണുമ്പോ ആരും ചോദിച്ചു പോകും ഇങ്ങനെയൊരു ചോദ്യം.
പുറത്തിറങ്ങുന്നതിനെ മുമ്പെ പുതിയ ദിലീപ് ചിത്രം ഒരു റെക്കോര്ഡ് കീശയിലാക്കിയിട്ടുണ്ട്. ഒരു പക്ഷേ ലോക സിനിമയുടെ ചരിത്രത്തില് തന്നെ ഏറ്റവും കൂടുതല് തവണ പേരിട്ട അല്ലെങ്കില് പേരു മാറ്റിയ സിനിമ എന്നതാണ പ്രസ്തുത റെക്കോര്ഡ്.
ദിലീപിനെ നായകനാക്കി നവാഗത സംവിധായകന് ദീപു കരുണാകരന് ഒരുക്കുന്ന ചിത്രത്തിനാണീ ദുര്ഗതി. 'കള്ളന്റെ കഥ'യെന്ന കൊള്ളാവുന്നൊരു പേരായിരുന്നു അണിയറ പ്രവര്ത്തകര് സിനിമയ്ക്കിട്ട ആദ്യത്തെ പേര്.
ഈ പേര് വെച്ച് സിനിമയുടെ പൂജയും മറ്റു സംഭവങ്ങളും നടത്തി. പേര് സൂചിപ്പിയ്ക്കും പോലെ നായകന് ഒരു കള്ളനായാണ് വേഷമിടുന്നെതന്നും വാര്ത്തകള് വന്നു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് കള്ളന്റെ കഥ എന്ന് കേട്ട് സംഭവം ഒരു പഴഞ്ചനായി നാട്ടുകാര് വിചാരിയ്ക്കുമെന്ന് കരുതി എന്തോ സിനിമയുടെ പേര് 'റണ് ഗോപാല റണ്' എന്നങ്ങ് മാറ്റി.
ഷൂട്ടിങ് ഉഷാറായി മുന്നോട്ട് നീങ്ങുമ്പോ ദേ ഒരു സുപ്രഭാതത്തില് ചിത്രത്തിന്റെ പേര് മാറ്റിയതായി ഒരറിയിപ്പ്. ഇത്തവണ കുറച്ച് കൂടി പരിഷ്ക്കാരം കൂട്ടി 'റണ് റണ് റണ്' എന്നാക്കി മാറ്റിയിരുന്നു. ഇതോടെ പേര് കളി കഴിഞ്ഞെന്നായിരുന്നു ഏവരും കരുതിയത്.
ഇതിനിടെ ദീലിപിനെ നായകനാക്കി ദീപു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെപേര് 'ധൂം ധമാല് ഗോപാല' എന്നൊരു വാര്ത്തയും ആരോ പടച്ചുവിട്ടു. ഈ പേരത്ര ക്ലച്ചു പിടിച്ചില്ലെന്ന് നിര്മാതക്കള്ക്ക് മനസ്സിലായെന്ന് തോന്നുന്നു.
എന്തായാലും ഒരിയ്ക്കല് കൂടി സിനിമയുടെ പേര് മാറ്റിക്കഴിഞ്ഞു. ഇത്തവണ പേരിടല് കര്മ്മത്തിന് നായകന് തന്നെയാണ് എത്തിയത്. ക്രേസി റാസ്ക്കല് എന്നാണ് പുതിയ ചിത്രത്തിന്റെ പേരെന്ന് നായകന് തന്നെ ഉറപ്പിച്ചിട്ടുണ്ട്.
വാല്ക്കഷ്ണം
മുമ്പൊരിക്കല് കുറച്ച് വിരുതര് ചേര്ന്ന് പേരിടാതെ തന്നെ ഒരു സിനിമയിറക്കിയിരുന്നു. പ്രേക്ഷകര്ക്ക് സിനിമ കണ്ട് പേര് നിശ്ചയിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാല് പാവം പ്രേക്ഷകന് പേരിട്ടു വരുമ്പോഴേക്കും ഒരു പോസ്റ്റടിച്ച് ഒട്ടിയ്ക്കാന് പോലും വകുപ്പില്ലാതെ തിയറ്ററില് പടമുണ്ടായില്ലെന്നത് വെറേക്കാര്യം.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications