»   » ഷൂട്ടിങ്ങിനിടയില്‍ ശ്രീനിവാസന്റെ സൈക്കിളില്‍ നിന്ന് ലെന തെറിച്ചു വീണു, വിഡിയോ കാണാം

ഷൂട്ടിങ്ങിനിടയില്‍ ശ്രീനിവാസന്റെ സൈക്കിളില്‍ നിന്ന് ലെന തെറിച്ചു വീണു, വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

ശ്രീനിവാസനും ലെനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. മിശ്രവിവാഹിതരുടെ കഥ പറയുന്ന ചിത്രത്തില്‍ ലെനയാണ് ശ്രീനിയുടെ ഭാര്യയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ലെന തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സൈക്കിള്‍ ഓടിക്കുന്ന ശ്രീനിവാസന്റെ പുറകിലിരിക്കുന്ന ലെന പെട്ടെന്ന് താഴെ വീഴുന്ന വിഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് സംഭവിച്ചോ എന്നൊക്കെ ആരാധകര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Sreenivasan And Lena

ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, ലിഷോയ്, വിജയന്‍ കാരന്തൂര്‍, വികെ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കണ്ണൂരിലും പരുസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

English summary
Actress Lena shared a video on her Facebook page from the shooting location of her new movie with Sreenivasan, titled Paviettante Madhurachooral. In the video, we can see Sreenivasan riding cycle along with Lena sitting behind him on the cycle. Within few seconds Lena falls off from the cycle. You can check out the video below.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam