»   » ഐശ്വര്യ റായി പൊട്ടിക്കരഞ്ഞത്; ശ്വേത മേനോന്‍ പറയുന്നു

ഐശ്വര്യ റായി പൊട്ടിക്കരഞ്ഞത്; ശ്വേത മേനോന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

1994 ല്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിയ്ക്കപ്പെട്ടിരുന്നത് താര സുന്ദരി ഐശ്വര്യ റായിക്കായിരുന്നു. എല്ലാവരും ആഗ്രഹിച്ചതും അത് തന്നെ. എന്നാല്‍ അന്ന് കടുത്ത മത്സരം ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

തനിക്ക് നല്ലൊരു എതിരാളി ഉണ്ടാവില്ല എന്ന് കരുതിയ ഐശ്വര്യ റായിക്ക് ആദ്യ നാല് റൗണ്ടുകളില്‍ കേരളത്തില്‍ നിന്നെത്തിയ ശ്വേത മേനോന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ പെട്ടന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു.

aiswarya-rai-shwetha-menon

അതുവരെ ലിസ്റ്റില്‍ ഇല്ലാതിരുന്ന ദില്ലിക്കാരിയായ സുസ്മിത സെന്‍ ഐശ്വര്യയ്ക്കും മുകളിലെത്തി. ഇത് സംഘാടകര്‍ക്കും മാധ്യമങ്ങള്‍ക്കും ശരിക്കും ഞെട്ടലുണ്ടാക്കി. സത്യത്തില്‍ അവരും ആഗ്രഹിച്ചത് ഐശ്വര്യ തന്നെ വിജയിക്കണം എന്നായിരുന്നു. ഇത് സുസ്മിതയുടെ വാശി കൂട്ടി.

അവസാന റൗണ്ട് കഴിഞ്ഞുപ്പോള്‍ ഐശ്വര്യയും സുസ്മിതയും ഒന്നാം സ്ഥാനത്തും ശ്വേത മേനോന്‍ രണ്ടാം സ്ഥാനത്തുമെത്തി. സുസ്മിതയുടെ അപ്രതീക്ഷിത മുന്നേറ്റം ഐശ്വര്യയ്ക്ക് വലിയ ആഘാതമുണ്ടാക്കി. ടൈ ബ്രേക്കറില്‍ ചോദ്യം ഉത്തരം വേളയില്‍ ഐശ്വര്യ നന്നായി വെള്ളം കുടിച്ചു.

ഒടുവില്‍ ഫലം വന്നപ്പോള്‍ സുസ്മിത ഒന്നാമതും ഐശ്വര്യ റണ്ണറപ്പും ശ്വേത മേനോന്‍ സെക്കന്റ് റണ്ണറപ്പുമായി. റിസള്‍ട്ട് വന്നതും ഐശ്വര്യ റൂമിലേക്ക് ഓടി. അവിടെ ഇരുന്ന് തേങ്ങിതേങ്ങി കരയുകയായിരുന്നുവത്രെ. സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യ പറഞ്ഞത്

കടപ്പാട്; മെട്രോമാറ്റിനി

English summary
When Aishwarya Rai cried; Shwetha Menon telling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam