For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം നടിച്ച് ചതിച്ചു; മമ്മൂട്ടിയുടെ ആ പഴയ നായിക ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച്, പുഴു അരിച്ചു മരിച്ചു !

  By Rohini
  |

  പണവും പ്രശസ്തിയുമെല്ലാം പെട്ടന്ന് നേടാന്‍ കഴിയുമെങ്കിലും അപകടം പിടിച്ച മേഖലയാണ് സിനിമ. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ മലയാളി നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവം. പകവീട്ടലും ക്വട്ടേഷനുമൊക്കെയാണ് സംഭവത്തിന് പിന്നില്‍ എന്ന് പറഞ്ഞു കേള്‍ക്കുന്നു.

  നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രതികാരം, മാനസികമായി തകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം; പൊലീസ് നിഗമനം

  നായികമാരുടെ അവസ്ഥ ഇതിലും ദയനീയമാണ്. നടി നിഷ നൂറിന്റെ കാര്യം തന്നെയെടുക്കാം. ഒരുകാലത്ത് രജനികാന്ത്, കമല്‍ ഹസന്‍, മമ്മൂട്ടി തുടങ്ങിയവരെപ്പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടി നിഷനൂറിന്റെ മരണം ദാരുണമായിരുന്നു...

  അന്നത്തെ സൂപ്പര്‍നായിക

  അന്നത്തെ സൂപ്പര്‍നായിക

  മലയാളം, തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലായിരുന്നു അക്കാലത്ത് നിഷ തിളങ്ങിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അയ്യര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. രജനികാന്ത്, കമല്‍ ഹസന്‍ എന്നിവര്‍ക്കൊപ്പമൊക്കെ തമിഴിലും ശ്രദ്ധിയ്ക്കപ്പെട്ടു.

  അവസരങ്ങള്‍ കുറഞ്ഞു

  അവസരങ്ങള്‍ കുറഞ്ഞു

  പെട്ടന്നാണ് നിഷയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിച്ചത്. പ്രായം കൂടുന്നതോടെ നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു വന്നു. പതിയെ പതിയെ സിനിമയ്ക്ക് പുറത്തേക്ക് പോകേണ്ടി വന്നു. അത് മറ്റ് പല മേഖലകളിലേക്കും നടിയെ നയിച്ചു.

  പ്രണയം നഷ്ടപ്പെടുത്തിയത്

  പ്രണയം നഷ്ടപ്പെടുത്തിയത്

  അതിനിടയില്‍ നിഷ ഒരു നിര്‍മാതാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നിഷയുടെ ശരീരത്തിലും പണത്തിലും മാത്രമായിരുന്നു അയാളുടെ കണ്ണ്. സിനിമയില്‍ നിന്ന് നേടിയ സമ്പാദ്യം മുഴുവന്‍ കാമുകന്റെ വേഷം കെട്ടിയ നിര്‍മാതാവ് തട്ടിയെടുത്തു.

  ചുവന്ന തെരുവുകളിലേക്ക്

  ചുവന്ന തെരുവുകളിലേക്ക്

  കൈയ്യിലെ പണം നഷ്ടപ്പെടുകയും, സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാകുകയും ആയതോടെ നിഷയ്ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു.. അവര്‍ ചുവന്ന തെരുവിലേക്കിറങ്ങി. നടി എന്ന പദവി ഉപയോഗിച്ച് ആ വഴി പണം സമ്പാദിക്കാന്‍ ശ്രമിച്ചുവത്രെ.

  ഉറുമ്പരിച്ച ശരീരം കണ്ടെത്തുമ്പോള്‍

  ഉറുമ്പരിച്ച ശരീരം കണ്ടെത്തുമ്പോള്‍

  സിനിമയില്‍ നിന്ന് വിട്ടുനിന്നതോടെ നിഷയെ പിന്നെ എവിടെയും കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, 2005 ല്‍ നഗൂര്‍ ദര്‍ഗയ്ക്ക് സമീപത്തെ തെരുവില്‍ നിഷയെ കണ്ടെത്തി. തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ അവരെ ചെന്നൈയിലെ താമ്പരം ആശുപത്രിയില്‍ എത്തിച്ചു, ചികിത്സിച്ചു.

  എയ്ഡ് ബാധിത.. മരണം

  എയ്ഡ് ബാധിത.. മരണം

  കൂടുതല്‍ പരിശോധനയിലാണ് തിരിച്ചറിഞ്ഞത് നടി എയ്ഡ്‌സ് ബാധിതയാണെന്ന്. അസുഖത്തെ കുറിച്ച് നടി ബോധവതിയായിരുന്നില്ലത്രെ. പുഴു അരിച്ച നിലയിലാണ് നിഷ നൂറിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം ചികിത്സിച്ചു. 2007 ല്‍ നിഷ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  ശ്വേത ബസുവിന് സംഭവിച്ചത്

  ശ്വേത ബസുവിന് സംഭവിച്ചത്

  അതുപോലെ വഴിതെറ്റി പോയതായിരുന്നു നടി ശ്വേത ബസുവിന്റെ ജീവിതവും. സിനിമ നല്‍കിയ പ്രശസ്തിയില്‍ പണം സംബാദിയ്ക്കവെ, വേശ്യാവൃത്തിയും തൊഴിലാക്കാന്‍ നടി ശ്രമിച്ചു. അത് പിടിക്കപ്പെട്ടു. സാഹചര്യങ്ങളായിരുന്നു ശ്വേതയെ അത്തരമൊരു മേഖലയില്‍ എത്തിച്ചത്. എന്നാല്‍ അതില്‍ നിന്നും മോചിതയായ നടി ഇപ്പോള്‍ സിനിമയിലും ജീവിതത്തിലും തിരിച്ചെത്തി.

  English summary
  From 1980 to 1990, Nisha Noor was a popular Southern actress, with several hits to her name. However, after being shunned over allegations of prostitution, she was found dying alone on the streets.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X