അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോ മോര്‍ഫ് തന്നെ ബാധിച്ചതിനെ കുറിച്ച് അനുഷ്‌ക ഷെട്ടി പറയുന്നു

ഒരു സംഭവമാണ്. അന്ന് അനുഷ്‌ക ഷെട്ടി ഇന്നത്തെ അത്രയും പേരും പ്രശസ്തിയും നേടിയിട്ടില്ല. 2011 ല്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ഒരു മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയും വിവാദമാകുകയും ചെയ്തിരുന്നു. അന്ന് അനുഷ്‌ക ശര്‍മയോളം ആ പ്രശ്‌നം തന്നെയും ബാധിച്ചു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അനുഷ്‌ക ഷെട്ടി പറയുകയുണ്ടായി. അനുഷ്‌ക എന്ന പേര് മാത്രമേ പലരും ശ്രദ്ധിച്ചുള്ളൂ. ഷെട്ടിയെയും ശര്‍മ്മയെയും തിരിച്ചറിയാന്‍ കഴിയാതെ പോയി പലര്‍ക്കും- അനുഷ്‌ക ഷെട്ടി പറയുന്നു.

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പല മാധ്യമപ്രവര്‍ത്തകരും എന്നോട് ചോദിച്ചപ്പോള്‍ ദേഷ്യം തോന്നി. ഞങ്ങളുടെ മുഖവും രൂപവും എത്രത്തോളം വ്യത്യസ്തമാണ്. എന്നിട്ടും ഒരു അടിസ്ഥാനവുമില്ലാതെ, അന്വേഷണവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങിനെയാണ് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നത്- അനുഷ്‌ക ചോദിക്കുന്നു.

anushkashetty

2017 ല്‍ ബാഹുബലി ചിത്രം എത്തിയതോടെയാണ് അനുഷ്‌ക ഷെട്ടിയുടെ കരിയര്‍ മാറി മറിഞ്ഞത്. പിന്നീടിങ്ങോട്ട് ഓരോ സിനിമയിലും അനുഷ്‌ക കൂടുതല്‍ പക്വത കാണിച്ചു. സൈസ് സീറോ, രുദ്രമ്മാദേവി, ബാഗമതി തുടങ്ങിയ സിനിമകളൊക്കെ ഉദാഹരണം, ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയാണ് അനുഷ്‌ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X