»   »  നടിയായ ഭാര്യയെ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞ പ്രമുഖ സംവിധായകന്‍

നടിയായ ഭാര്യയെ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞ പ്രമുഖ സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആ പ്രമുഖ സംവിധാകന്‍ മറ്റാരുമല്ല ഭരതന്‍. ഭാര്യയായ ആ നടി കെ പി എ സി ലളിതയും. കെ പി എ സി ലളിത ഒരേ സമയം നാലും അഞ്ചും ചിത്രങ്ങളില്‍ ഓടി നടന്ന് അഭിനയിക്കുന്ന തൊണ്ണൂറുകളുടെ കാലമായിരുന്നു അത്.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

വിശ്വംഭരന്‍ സംവിധാനം ചെയ്ത ഗജകേസരിയോഗം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഭര്‍ത്താവായ ഭരതന്റെ കേളിയുടെ ഷൂട്ടിങും നടക്കുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്‍. രണ്ടു ചിത്രങ്ങളിലും ലളിത ചെയ്യുന്നത് ശ്രദ്ധേയമായ വേഷമാണ്. തുടര്‍ന്ന് വായിക്കാം

കേളിയുടെ ചിത്രീകരണം ഇടയ്ക്ക് ചില തടസ്സങ്ങളെ നേരിട്ടപ്പോള്‍

ഇടയ്ക്ക്‌വെച്ച് കേളിയുടെ ചിത്രീകരണത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടു. ലളിത കേളിക്ക് വേണ്ടി കൊടുത്ത ഡേറ്റ് കഴിയുകയും ചെയ്തു. ക്ലൈമാക്‌സും ചില സീനുകളും മാത്രമേ കേളിക്ക് ഇനി ചിത്രീകരിക്കനുള്ളൂ. രണ്ടു ദിവസംകൂടി ലളിതയുടെ സമയം ഭരതന് കിട്ടിയാല്‍ കേളി തീരും.

കെപിഎസി ലളിത പ്രതിസന്ധിയിലായി

ഗജകേസരിയോഗത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന ലളിതയെ വിളിച്ച് ഭരതന്‍ കാര്യം പറഞ്ഞു. ഇത് കേട്ടപ്പോള്‍ ലളിത ആകെ വിഷമിച്ചു. ഭര്‍ത്താവിന്റെ സിനിമയാണെന്ന് കരുതി മറ്റുള്ളവര്‍ക്ക് കൊടുത്ത ഡേറ്റില്‍ വേറെ പോയി അഭിനയിക്കാന്‍ പറ്റുമോ? ലളിത പ്രതിസന്ധിയിലായി. ലളിത സംവിധായകന്‍ വിശ്വംഭരനോട് സംഗതി പറഞ്ഞു. പക്ഷേ, വിശ്വംഭരന്‍ ഒരു നിലക്കും സമ്മതിച്ചില്ല.

കേസ് കൊടുക്കും എന്ന് ഭരതന്‍ പറഞ്ഞത്

ഭരതന്‍ ഗജകേസരിയോഗത്തിന്റെ രചയിതാവായ കലൂര്‍ ഡെന്നീസിനെ വിളിച്ചു പറഞ്ഞു, ' എടോ ഡെന്നീസേ ... ഇതെന്നാ ദ്രോഹമാടാ ...സ്വന്തം ഭാര്യയെ രണ്ടു ദിവസം വിട്ടുതരില്ലെന്നോ? സംവിധായകന്‍ വിശ്വംഭരനോട് പറഞ്ഞേക്ക് ഞാന്‍ എന്റെ ഭാര്യയെ കേസ് കൊടുത്ത് മോചിപ്പിക്കുമെന്ന്..' ഭരതന്റെ സ്വതസിദ്ധമായ നര്‍മ്മം കേട്ട് കലൂര്‍ ഡെന്നീസ് പൊട്ടിചിരിച്ചു.

ഒടുവില്‍ വിട്ടുകൊടുത്തു

ഒടുവില്‍ നിര്‍മ്മാതാവ് സിംപിള്‍ ബഷീറിനോടും സംവിധായകന്‍ വിശ്വംഭരനോടും കലൂര്‍ ഡെന്നീസ് റിക്വസ്റ്റ് നടത്തിയായിരുന്നു രണ്ട് ദിവസം കേളിക്ക് വേണ്ടി ലളിതയെ പറഞ്ഞയച്ചത്.

English summary
When Bharathan didn't get his wife KPAC Lalitha's date

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam