»   » നടിയും ഒരു പെണ്ണാണ്, എന്നോട് നന്നായി സംസാരിച്ചാല്‍ ഞാനും നന്നായി സംസാരിക്കും;ദേഷ്യത്തെ കുറിച്ച് ഭാവന

നടിയും ഒരു പെണ്ണാണ്, എന്നോട് നന്നായി സംസാരിച്ചാല്‍ ഞാനും നന്നായി സംസാരിക്കും;ദേഷ്യത്തെ കുറിച്ച് ഭാവന

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ എനര്‍ജറ്റിക്കാണ് ഭാവന. ചലപില സംസാരിച്ച് ഉറക്കെ ചിരിയ്ക്കുന്ന ഭാവന കൂടെയുണ്ടെങ്കില്‍ വെറുതേ ഒന്ന് മൂഡ് ഓഫ് ആകാം എന്ന് കരുതുന്നവര്‍ക്കും അതിന് കഴിയില്ല. എന്നാല്‍ ഭാവനയെ ദേഷ്യം പിടിപ്പിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്.

പ്രണയിച്ചവരെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ല; ഭാവന

സിനിമാ നടിയാണെന്ന് കരുതി തന്നെ കുറിച്ച് എന്തും പറയാം എന്ന രീതിയില്‍ ചിലര്‍ സമീപിയ്ക്കുമ്പോള്‍ ദേഷ്യം വരാറുണ്ട് എന്ന് ഭാവന പറയുന്നു. സിനിമാ നടിമാരെ ദൈവം പ്രത്യേകം ഡിസൈന്‍ ചെയ്തതൊന്നുമല്ല എന്നാണ് ഭാവന പറയുന്നത്.

വളരെ ഇമോഷണലാണ്

ഞാന്‍ വളരെ ഇമോഷണലാണെന്ന് ഭാവന പറയുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാനും സങ്കടപ്പെടാനും. എന്നോട് നന്നായി സംസാരിക്കുന്നവരോട് ഞാനും അതേ പോലെ സംസാരിക്കും

സങ്കടം വരുമ്പോള്‍

സങ്കടം വരുമ്പോള്‍ ചില നല്ല സിനിമകള്‍ കാണും. വീട്ടില്‍ അച്ഛനോടും അമ്മയോടും സംസാരിക്കും. ഇപ്പോള്‍ അച്ഛനില്ല. ചിലനേരം തനിയേ ഇരുന്ന് കരുയാറുണ്ടെന്നും ഭാവന പറഞ്ഞു.

നടിയും സാധാരണ പെണ്ണാണ്

സിനിമാ നടിമാര്‍ എപ്പോഴും സന്തോഷിച്ചാണ് നടക്കുന്നത് എന്ന് കരുതുന്നവരുണ്ട്. ഓരോ നടിയിലും ഒരു സാധാരണ പണ്‍കുട്ടിയുണ്ട് എന്ന് വളരെ കുറച്ചുപേര്‍ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. ആയിരം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ആരെങ്കിലും വരുമ്പോള്‍ ചിരിച്ചുകൊണ്ട് നിന്ന് കൊടുക്കുമത്രെ.

ദേഷ്യം വരുന്നത്

ഇവള്‍ സിനിമാ നടിയാണ്, ഇവളെ കുറിച്ച് എന്തും പറയാം എന്ന രീതിയില്‍ ആരെങ്കിലും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. നടിമാരെ ദൈവം പ്രത്യേകം ഡിസൈന്‍ ചെയ്തതൊന്നുമല്ല. നടിമാരും ഒരു കുടുംബത്തില്‍ ജനിച്ചു വളരുന്നവരല്ലേ. ധരിയ്ക്കുന്ന വേഷം നോക്കിയാണ് ചിലര്‍ അവള്‍ ശരിയല്ല എന്ന് പറയുക. അതൊക്കെയാണ് ഭാവനയെ ദേഷ്യം പിടിപ്പിയ്ക്കുന്നത്.

ഭാവനയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
When Bhavan get angry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam