വിവാഹത്തിരക്കിനിടെ മൈക്കുമായി വന്ന മാധ്യമപ്രവര്‍ത്തകനോട് ഭാവന പറഞ്ഞു, നന്ദി!!

By Aswini

കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തിന് ശേഷം കേരളക്കര ഏറ്റവും കൂടുതല്‍ ആവേശത്തോടെ ആഘോഷിച്ച വിവാഹമാണ് ഇന്ന് (ജനുവരി 22) നടന്നത്. മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെയും കന്നട നിര്‍മാതാവ് നവീന്റെയും വിവാഹം!!

തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. താലികെട്ടിയതിന് ശേഷം വധൂ - വരന്മാര്‍ നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. അവിടെ വച്ചാണ് ബാക്കി ചടങ്ങുകള്‍ നടന്നത്. അതിനിടയില്‍ ഭാവന മാധ്യമപ്രവര്‍ത്തകനോട് നന്ദി പറഞ്ഞത് എന്തിനാണ്?

ക്ഷണം വീട്ടുകാര്‍ക്ക് മാത്രം

ക്ഷണം വീട്ടുകാര്‍ക്ക് മാത്രം

തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ക്ഷണം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ വിവാഹക്കാര്യം അറിഞ്ഞ് ആരാധകരും മാധ്യമപ്രവര്‍ത്തകരും ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് വിവാഹം നടന്നത്.

വിമുഖത കാണിച്ചില്ല

വിമുഖത കാണിച്ചില്ല

മാധ്യമപ്രവര്‍ത്തകരെ വൈകിട്ട് നടക്കുന്ന സത്കാര പാര്‍ട്ടിയിലാണ് ക്ഷണിച്ചത്. എന്നിട്ടും വിവാഹത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഭാവനയും നവീനും വിമുഖത കാണിച്ചില്ല. അവര്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

മൈക്കുമായി വന്നപ്പോള്‍

മൈക്കുമായി വന്നപ്പോള്‍

അതിനിടെ രെു മാധ്യമപ്രവര്‍ത്തകന്‍ മൈക്കുമായി വന്നപ്പോഴാണ് ഭാവന നന്ദി പറഞ്ഞ് ഒഴിവാക്കിയത്. മൈക്കുമായി വന്ന മാധ്യമപ്രവര്‍ത്തകനോട് ഒന്നും പറയാന്‍ ഭാവന തയ്യാറായില്ല. നന്ദി എന്ന് മാത്രം പറഞ്ഞ് തന്റെ തിരക്കുകളിലേക്ക് മടങ്ങുകയായിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക്

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക്

ക്ഷേത്രത്തില്‍ നിന്ന് നേരെ വധൂ - വരന്മാര്‍ ജവഹര്‍ലാല്‍ നഹ്‌റു കണ്‍വന്‍ഷന്‍ സെന്ററിലെത്തി. അവിടെ മറ്റ് ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും തിക്കും തിരക്കുമുള്ളതിനാല്‍ അവിടെയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X