'നട്ടുച്ചയ്ക്ക് ഗുഡ്‌മോര്‍ണിംഗോ', മമ്മൂക്കയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് പാഷാണം ഷാജി

By Midhun Raj

ഹാസ്യ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സാജു നവോദയ എന്ന പാഷാണം ഷാജി. കോമഡി സ്‌കിറ്റുകളിലൂടെ തുടങ്ങിയ താരം പിന്നീട് സിനിമകളിലും സജീവമാവുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ വെളളിമൂങ്ങ എന്ന ചിത്രത്തിലെ പ്രകടനമാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ ഹാസ്യവേഷങ്ങളില്‍ നടന്‍ എത്തി.

അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഷോയില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു നടന്‍ തിരിച്ചെത്തിയത്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി നേരില്‍കണ്ട അനുഭവം പാഷാണം ഷാജി പങ്കുവെച്ചിരുന്നു. കൗമുദി ടിവിയുടെ അഭിമുഖത്തിലാണ് പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് നടന്‍ മനസുതുറന്നത്.

മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്

മമ്മൂക്കയുടെ കൂടെ അഭിനയിച്ചത് അനുഭവമല്ല, ഒരു അനുഗ്രഹമാണ് തനിക്കെന്ന് നടന്‍ പറയുന്നു. പത്തേമാരി എന്ന സിനിമയില് മമ്മൂക്കയുമായി അഭിനയിക്കുന്നതിന് മുന്‍പ് അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമുളള സിനിമകളില്‍ ആദ്യം റിലീസ് ചെയ്തത് ഭാസ്‌കര്‍ ദ റാസ്‌കല്‍ ആണെങ്കിലും ഷൂട്ട് കഴിഞ്ഞത് പത്തേമാരിയുടെത് ആയിരുന്നു.

അപ്പോ പത്തേമാരിക്ക്

അപ്പോ പത്തേമാരിക്ക് മുന്‍പ് ഞാന്‍ മമ്മൂക്കയെ നേരിട്ട് കണ്ടിട്ടേ ഇല്ലായിരുന്നു. ഞാന്‍ സെറ്റില്‍ എത്തിയപ്പോ ചോദിച്ചു മമ്മൂക്ക എപ്പോഴാ വരണതെന്ന്. അപ്പോ ഇക്ക കാരവാനിലുണ്ട് സാജു റിഹേഴ്‌സല് നോക്ക് എന്ന് പറഞ്ഞു. അപ്പോ ഞാന്‍ മുറിയില് റിഹേഴ്‌സല്‍ ചെയ്യുവായിരുന്നു, ആ സമയത്ത് ശ്രീനിവാസന്‍ ചേട്ടനോട് അതേ ഞാന്‍ ഈ സോപ്പ് എടുക്കുവാ എന്ന് പറഞ്ഞ് തിരിഞ്ഞ് വാതില് തുറന്ന് അങ്ങ് പോവണം.

ഞാന്‍ ഈ ഡയലോഗ് പറഞ്ഞ്

ഞാന്‍ ഈ ഡയലോഗ് പറഞ്ഞ് ബക്കറ്റും എടുത്ത് വാതില്‍ തുറന്ന് പോവുമ്പോ മമ്മൂക്ക അവിടെ ഇങ്ങനെ കൈവെച്ച് നില്‍ക്കുവാണ്. അന്ന് ഞാന്‍ ഫസ്റ്റ് ടൈമാണ് അദ്ദേഹത്തെ കാണുന്നത്. അപ്പോ ഞാന്‍ പരിഭ്രമിച്ച് ഗുഡ്‌മോര്‍ണിംഗ് സര്‍ എന്ന് പറഞ്ഞു. അപ്പോ നട്ടുച്ചയ്ക്ക് ഗുഡ്‌മോര്‍ണിംഗ് ആണോ പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ആ സമയത്ത് മമ്മൂക്കയെ കണ്ട് എനിക്ക് വാക്കുകള്‍ ഒന്നും കിട്ടുന്നില്ലായിരുന്നു.

പിന്നെ അത് കഴിഞ്ഞ്

പിന്നെ അത് കഴിഞ്ഞ് മമ്മൂക്ക സെറ്റിലുളള സമയത്ത് ഡയലോഗുകളൊന്നും തെറ്റിക്കരുതല്ലോ. അപ്പോ ഞാന്‍ അവിടെ ഇങ്ങനെ വെച്ചു അലക്കിക്കോണ്ട് ഇരിക്കുകയായിരുന്നു. അപ്പോ അത് കണ്ട് മമ്മൂക്ക അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു ഇത് സ്റ്റേജല്ല, സിനിമയാണ്. അപ്പോ നമ്മള് പതിയെ പറഞ്ഞാ മതി. പറയുന്നത് കേട്ടാമതി. ബാക്കി നമ്മുക്ക് ഡബിംഗില്‍ നോക്കാം എന്ന്.

Recommended Video

കൊറോണ കാലത്ത് വീടിനുള്ളിൽ മമ്മൂക്ക ചെയ്തതെന്ത് ?എമ്മാരി ലുക്കാ നോയ്‌ക്കേ ?
ഞാന്‍ ഈ പറയുന്നത്

ഞാന്‍ ഈ പറയുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ പറഞ്ഞു ഉണ്ട്, അപ്പോ ഇത്രേം മതി സിനിമയ്ക്ക് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ കുഴപ്പമില്ലായിരുന്നു. അദ്ദേഹം പറഞ്ഞത് പോലെ തന്നെ ചെയ്തു. പിന്നെ ഭാസ്‌കര്‍ ദ റാസ്‌കല്‍ ചെയ്യുന്ന സമയത്തും അദ്ദേഹം പറഞ്ഞു. പാഷാണം അത് അങ്ങനെയല്ല. അത് ഇങ്ങനെ ചെയ്തുനോക്കു എന്നൊക്കെ. കറക്ടായിരിക്കും എന്ന്. അപ്പോ അത് കറക്ടായി വരികയും ചെയ്യും. പാഷാണം എന്നാണ് അദ്ദേഹം തന്നെ വിളിച്ചതെന്നും നടന്‍ പറഞ്ഞു. കാരണം അന്ന് വേറെ പേര് അറിയില്ലല്ലോ അവര്‍ക്ക്.

More from Filmibeat

Read more about: mammootty pashanam shaji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X