»   » പ്രമുഖ നടി ഇടപെട്ടു, മമ്മൂട്ടിയ്ക്ക് വച്ച വേഷം ജോഷി പുതുമുഖ നടന് കൊടുത്തു.. എന്നിട്ടെന്തായി ?

പ്രമുഖ നടി ഇടപെട്ടു, മമ്മൂട്ടിയ്ക്ക് വച്ച വേഷം ജോഷി പുതുമുഖ നടന് കൊടുത്തു.. എന്നിട്ടെന്തായി ?

By: Rohini
Subscribe to Filmibeat Malayalam

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ മമ്മൂട്ടിയ്ക്ക് സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നു തുടങ്ങിയത് എണ്‍പതുകളിലാണ്. 1981 ലൊക്കെ മമ്മൂട്ടിയും പുതുമുഖ നടനാണ്. അവസരങ്ങള്‍ കാത്തിരിയ്ക്കുന്ന നടന്‍.

മലയാളി താരങ്ങള്‍ക്ക് തമിഴില്‍ നേരിടേണ്ടി വന്ന അപമാനം, അത് അവസാനിപ്പിച്ചത് മമ്മൂട്ടിയാണെന്ന് മേനക

ആ ഇടയ്ക്കാണ് ജോഷിയുടെ രക്തം എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ പരിഗണിക്കുന്നത്. എന്നാല്‍ പ്രമുഖ നടി ഇടപെട്ടത് കാരണം ആ വേഷം ഒരു പുതുമുഖ നടന് കൊടുത്തു. എന്നിട്ട് എന്തുണ്ടായി?

ആരായിരുന്നു ആ നടന്‍

മമ്മൂട്ടിയ്ക്ക് വച്ച ആ വേഷം ലഭിച്ച അന്നത്തെ പുതുമുഖ നടന്‍ ക്യാപ്റ്റന്‍ രാജുവാണ്. രക്തം എന്ന ആ ചിത്രത്തിലൂടെയാണ് കാപ്റ്റന്‍ രാജുവിന്റെ സിനിമാ അരങ്ങേറ്റം.

അലഞ്ഞ് തിരിഞ്ഞ് രാജു

ആര്‍മിയിലെ ജോലി രാജിവച്ച് അഭിനയ മോഹവുമായി രാജു ഒരുപാട് അലഞ്ഞു നടന്നിരുന്നു. ആറടിയിലധികം നീളവും അതിനൊത്ത വണ്ണവുമുള്ള ക്യാപ്റ്റന്‍ രാജുവിന് ആദ്യമായി ഒരു വേഷം കൊടുത്തത് ജോഷിയാണ്.

മമ്മൂട്ടിക്ക് നഷ്ടമായത്

പ്രേം നസീര്‍, മധു, ശ്രീവിദ്യ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയിട്ടാണ് ജോഷി രക്തം എന്ന ചിത്രം പ്ലാന്‍ ചെയ്തത്. സാഗാ അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. അപ്പച്ചന്‍ മമ്മൂട്ടിയ്ക്ക് വച്ചിരുന്ന വേഷം ശ്രീവിദ്യയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിന് കൊടുത്തത്

രാജു എവിടെ, മമ്മൂട്ടി എവിടെ?

എണ്‍പതുകളില്‍ മമ്മൂട്ടിയും സഹനടന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ക്യാപ്റ്റന്‍ രാജുവും മമ്മൂട്ടിയും ഒരേ സമയത്താണ് കരിയര്‍ ആരംഭിച്ചത്. രക്തത്തിന് ശേഷം രാജുവിനെ തേടി പിന്നെയും വന്നത് സഹനടന്‍ വേഷങ്ങള്‍ തന്നെയാണ്. ഇടയ്ക്ക് വില്ലനായും ഹാസ്യതാരമായും പരീക്ഷണങ്ങള്‍ നടത്തിയ രാജു ഇപ്പോള്‍ ഇന്റസ്ട്രിയില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കുന്നു. മമ്മൂട്ടിയാകട്ടെ സഹനടനില്‍ നിന്ന് നടനിലേക്കും വളര്‍ന്ന് ഇന്ന് മെഗാസ്റ്റാര്‍ പദവി അലങ്കരിച്ച് നില്‍ക്കുന്നു.

English summary
When Captain Raju replaced Mammootty in Raktham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam