'രജനികാന്തിന്റെ മകൾ എന്നതല്ല, ഐശ്വര്യയെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണമുണ്ട്'; ഭാര്യയെ കുറിച്ച് ധനുഷ് അന്ന് പറഞ്ഞത്!

സാമന്ത റൂത്ത് പ്രഭു-നാ​ഗചൈതന്യ അക്കിനേനി വിവാഹമോചനത്തിന് ശേഷം വീണ്ടും തെന്നിന്ത്യയിൽ നിന്നും ‍ഞെട്ടിക്കുന്ന മറ്റൊരു വിവാഹമോചന പ്രഖ്യാപനം കൂടി വന്നിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടാണ് ധനുഷും ഐശ്വര്യയും കഴിഞ്ഞ ദിവസം രാത്രിയോടെ തങ്ങൾ വേർപിരിയാൻ തീരുമാനിച്ചു എന്ന് സംയുക്ത പ്രസ്താവന സോഷ്യൽമീഡിയ വഴി പങ്കുവെച്ച് ആരാധകരെ അറിയിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്.

വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടേയും കുറിപ്പിൽ പറയുന്നു. പതിനെട്ട് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഐശ്വര്യ രജനികാന്ത് ധനുഷിന്റെ ഭാര്യ എന്നതിലുപരി സംവിധായികയായും സിനിമാപ്രേമികൾക്ക് സുപരിചിതയായ വ്യക്തിയാണ്. ഇരുവരുടേയും വിവാഹമോചന പ്രഖ്യാപനം ആരാധകർക്കും വലിയ ആ​ഘാതമാണുണ്ടാക്കിയത്.

പതിനെട്ട് വർഷത്തെ വിവാഹ ജീവിതം

'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ച് നിൽക്കൽ.... മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നാണ് ഐശ്വര്യയും ധനുഷും കുറിച്ചത്.

ആരാധകരേയും ഞെട്ടിച്ച വാർത്ത

എന്നും വളരെ സന്തോഷത്തോടയാണ് ഇരുവരും കാണപ്പെട്ടിട്ടുള്ളതെന്നും പിന്നെ എന്തിനാണ് പെട്ടന്ന് ഇങ്ങനൊരു വേർപിരിയൽ എന്നത് മനസിലാകുന്നില്ലെന്നുമാണ് ധനുഷ്-ഐശ്വര്യ ഫാൻസ് പറയുന്നത്. രജനീകാന്തിൻറെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തിയത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിന് വേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ൽ പുറത്തിറങ്ങിയ വിസിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ഐശ്വര്യയെ കുറിച്ച് ചോദിച്ചപ്പോൾ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ഐശ്വര്യയുടെ ലാളിത്യം

ഐശ്വര്യയോട് സ്നേഹം തോന്നാനും ഭാര്യയാക്കാൻ തീരുമാനിക്കാനുമുള്ള കാരണം എന്താണെന്ന് ഒരു അഭിമുഖത്തിൽ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. രജനികാന്തിന്റെ മകളാണ് എന്ന കാരണം കൊണ്ടാണോ ഐശ്വര്യയെ ജീവിത സഖിയാക്കിയത് എന്നായിരുന്നു അവതാരകൻ ധനുഷിനോട് ചോദിച്ചത്. മറുപടിയായി ധനുഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. അവളുടെ ലാളിത്യം എനിക്കിഷ്ടമാണ്. അവളുടെ അച്ഛൻ സിംപിളാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ തോന്നുന്നവർ ഐശ്വര്യയെ കാണണം. അവൾ അവളുടെ പിതാവിനേക്കാൾ നൂറ് മടങ്ങ് ലാളിത്യമുള്ളവളാണ്. ഐശ്വര്യ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. ആരുമായും അവൾക്ക് പെട്ടന്ന് സൗഹൃദത്തിലാകാൻ സാധിക്കും. അവൾ മക്കളെ അത്രമേൽ ശ്രദ്ധയോടെയാണ് വളർത്തുന്നത് പോലും കാതൽ കൊണ്ടേൻ സിനിമയുടെ റിലീസ് ദിവസമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും സിനിമ കാണാൻ‌ വന്നിരുന്നു.'

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
ആദ്യമായി പരിചയപ്പെട്ടപ്പോൾ

'സിനിമയ്ക്ക് ഇടവേളയായപ്പോഴേക്കുമുള്ള ആരാധകരുടെ പ്രതികരണം കണ്ടപ്പോൾ‌ തന്നെ എല്ലാവർക്കും സിനിമ വിജയമാകുമെന്ന് മനസിലായി. അതിനാൽ ‍ഞങ്ങൾ പരസ്പരം കെട്ടിപിടിച്ച് അഭിനന്ദിക്കാൻ തുടങ്ങി. ശേഷം സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ തിയേറ്റർ ഉടമയാണ് രജനികാന്തിന്റെ മകളാണെന്ന് പറഞ്ഞ് ഐശ്വര്യയെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്. പിറ്റേദിവസം ഐശ്വര്യ എനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പൂക്കളുടെ ബൊക്കെ സമ്മാനിച്ചു. സിനിമ നന്നായിട്ടുണ്ടെന്നും എന്താവശ്യത്തിനും സമീപിക്കാമെന്നും പറഞ്ഞു' ധനുഷ് പറയുന്നു. ഐശ്വര്യയുെട ആദ്യ സംവിധാന സംരംഭമായ ത്രിയിലും ധനുഷ് തന്നെയായിരുന്നു നായകൻ. ശ്രുതി ഹാസനായിരുന്നു ചിത്രത്തിൽ നായിക. സിനിമ വലിയ വിജയമായിരുന്നു.

Read more about: dhanush aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X