»   » രഞ്ജിനിയെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ച ധര്‍മജന് കിട്ടിയ പണി, ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു..

രഞ്ജിനിയെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ച ധര്‍മജന് കിട്ടിയ പണി, ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു..

Posted By: Rohini
Subscribe to Filmibeat Malayalam

ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി സംസാരിക്കുന്ന സംഭാഷണ ശൈലി കൊണ്ട് ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഈ പേരില്‍ നടിയെ പലരും കളിയാക്കുമെങ്കിലും അതൊരു സെല്‍ഫ് ട്രോളായി പല വേദികളിലും രഞ്ജിനി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

രഞ്ജിനി ഹരിദാസ് വാക്ക് പാലിച്ചു, 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തു, അപ്പോള്‍ കല്യാണം?

ഇപ്പോഴിതാ രഞ്ജിനിയെ ധര്‍മജന്‍ മലയാളം പഠിപ്പിയ്ക്കുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം അറിയാവുന്നവരെ പോലും കുഴപ്പിയ്ക്കുന്ന കേട്ടെഴുത്ത് പറയുന്ന ധര്‍മജന് രഞ്ജിനി കൊടുത്ത പണി എന്താണെന്ന് അറിയാമോ ?

ബഡായി ബംഗ്ലാവില്‍

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ രഞ്ജിനി അതിഥിയായി എത്തിയപ്പോഴാണ് സംഭവം. അല്പം പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരൊക്കയോ കുത്തിപ്പൊക്കുകയായിരുന്നു.

കേട്ടെഴുത്ത് പറഞ്ഞു

ധൃതരാഷ്ട്രാലിംഗനം എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍, ആലിംഗനം ചെയ്യാന്‍ എളുപ്പമാണ് എഴുതാന്‍ പ്രയാസമാണെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. മൃത്യുഞ്ജയ പുഷ്പാഞ്ജലി, വസ്തുത, കുപ്ലീരവൃന്ദന്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് രഞ്ജിനിയോട് കേട്ടെഴുത്തായി പറഞ്ഞത്.

രഞ്ജിനി കൊടുത്ത പണി

മലയാളം മാതൃഭാഷയാണെങ്കിലും ഇംഗ്ലീഷ് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട മുകേഷ്, രഞ്ജിനിയോട് ചില ഇംഗ്ലീഷ് വാക്കുകള്‍ ധര്‍മജനോട് പറഞ്ഞ് എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രഞ്ജിനി പറഞ്ഞ വാക്കുകള്‍ കേട്ട് ധര്‍മന്‍ തടിയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

വീഡിയോ കാണാം

ബഡായി ബംഗ്ലാവിലെ ആ രസകരമായ വീഡിയോ കാണാം. തന്നെ ട്രോള്‍ ചെയ്യുമ്പോള്‍, അവര്‍ക്കൊപ്പം നിന്ന് ഹാസ്യ രംഗങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിയ്ക്കുന്ന രഞ്ജിനിയുടെ പങ്കാളിത്തത്തെ കുറിച്ച് പറയാതിരിക്കുക വയ്യ.

English summary
When Dharmajan said Malayalam dictation to Ranjini Haridas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam