»   » മഞ്ജുവിനെ കാണാന്‍ ലൊക്കേഷനില്‍ വന്നു, അച്ഛന്‍ സമ്മതിച്ചില്ല; ദേഷ്യത്തില്‍ ദിലീപ് ചെയ്തത്?

മഞ്ജുവിനെ കാണാന്‍ ലൊക്കേഷനില്‍ വന്നു, അച്ഛന്‍ സമ്മതിച്ചില്ല; ദേഷ്യത്തില്‍ ദിലീപ് ചെയ്തത്?

Posted By: Rohini
Subscribe to Filmibeat Malayalam

വിപ്ലവകരമായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റെയും പ്രണയം. ദിലീപ് - മഞ്ജു വിവാഹ മോചനം സംഭവിച്ചത് മുതല്‍ ആ പ്രണയ കഥയിലെ ഓരോ പൊട്ടും പൊടിയും നുള്ളി എടുക്കുകയായിരുന്നു ആരാധകര്‍. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷവും ആ പ്രണയത്തിലെ ചില സാഹസികതകള്‍ പലരും പാടി നടക്കുന്നു.

മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയവും ഒളിച്ചോട്ടവുമൊക്കെ ഇതിനോടകം ആരാധകര്‍ക്ക് സുപരിചിതമായി കഴിഞ്ഞു. ആ പ്രണയ കാലത്തെ മറ്റൊരു കഥ കൂടെ ഇപ്പോള്‍ പ്രചരിയ്ക്കുന്നു. പ്രണയത്തിലായിരുന്നപ്പോള്‍ മഞ്ജുവിനെ കാണാന്‍ ദിലീപ് ഒരു സിനിമയുടെ ലൊക്കേഷനില്‍ വന്നതാണ് കഥ. മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത്

കൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. മഞ്ജുവും ദിലീപും പ്രണയത്തിലാണ് എന്ന വാര്‍ത്ത പ്രചരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്താണ് ഷൂട്ടിങ് നടക്കുന്നത്.

ദിലീപ് വന്നു

ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ദിവസം അപ്രതീക്ഷിതമായി മഞ്ജുവിനെ കാണാന്‍ സെറ്റില്‍ ദിലീപ് എത്തി. ലൊക്കേഷനില്‍ മഞ്ജുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അച്ഛന്‍ ദേഷ്യപ്പെട്ടു

ദിലീപിനെ കണ്ടതും മഞ്ജുവിന്റെ അച്ഛന് ദേഷ്യം വന്നു. ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ. പിന്നെ എന്തിനാണ് വന്നത്. ഉടനെ അയാളെ പറഞ്ഞ് വിടണം.. എന്നൊക്കെ അച്ഛന്‍ ജയറാമിനോട് പറഞ്ഞു.

ദിലീപിനോട് പറഞ്ഞപ്പോള്‍

മഞ്ജുവിന്റെ അച്ഛന്‍ ജയറാമിനോട് ദേഷ്യത്തില്‍ സംസാരിക്കുന്നത് കണ്ട ബിജു മേനോന്‍ ഇക്കാര്യം ദിലീപിനോട് ചെന്ന് പറഞ്ഞു. ഇത് കേട്ട ദിലീപ്, എന്നാല്‍ ഞാനിന്ന് തിരിച്ചു പോകുന്നില്ല എന്ന് പറഞ്ഞ് ബിജു മേനോന്റെ മുറിയില്‍ കിടന്നുറങ്ങിയത്രെ. പിറ്റേന്ന് രാവിലെയാണ് എഴുന്നേറ്റ് പോയത്.

ആ പ്രണയവും ഒളിച്ചോട്ടവും

സല്ലാപം എന്ന ചിത്രത്തിന് ശേഷമാണ് മഞ്ജുവും ദിലീപും പ്രണയത്തിലായത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന്റെ പിറ്റേ ദിവസം തന്നെ മഞ്ജു ദിലീപിനൊപ്പം ഒളിച്ചോടി. 1998 ലായിരുന്നു മലയാള സിനിമയെ ഞെട്ടിച്ച ആ വിവാഹം.

സ്‌നേഹിച്ചു ജീവിച്ചു

പിന്നെ ഇങ്ങോട്ട് മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയ നാളുകളായിരുന്നു. മഞ്ജു ദിലീപിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലേക്ക് ഒതുങ്ങി. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധിച്ച് ജനപ്രിയനായും മാറി. മലയാളത്തിലെ മാതൃകാ ദമ്പതികളായിരുന്നു മഞ്ജുവും ദിലീപും. മീനാക്ഷി കൂടെ വന്നതോടെ ഇരുവരുടെയും ജീവിതം അതിലും സുന്ദരമായി.

വിവാഹ മോചനം

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2012 മുതല്‍ വിവാഹ മോചനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, 2014 ല്‍ അത് സംഭവിച്ചപ്പോള്‍ പ്രേക്ഷകര്‍ ശരിയ്ക്കും ഞെട്ടി. എന്നാല്‍ പരസ്പര സമ്മതത്തോടെ മഞ്ജുവും ദിലീപും ആ ദാമ്പത്യം അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തി. മകള്‍ ദിലീപിനൊപ്പം പോയി. അതിന് മഞ്ജു പൂര്‍ണ സമ്മതം അറിയിക്കുകയും ചെയ്തു.

English summary
When Dileep came to location for meet Manju Warrier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam