»   » പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

Written By:
Subscribe to Filmibeat Malayalam

മിതൃമ്മല സ്‌നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ദിലീപ്. വേദിയില്‍ തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളും ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവുമെല്ലാം സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ വിവരിച്ചു.

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

കുഞ്ഞു കുരുന്നുകള്‍വരെ കൊടിയ പീഡനം അനുഭിച്ചിട്ടുണ്ടെന്ന് റോസ്‌ലിന്‍ പറഞ്ഞതോടെ ദിലീപിന് കരയാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. പൊതുവേദിയില്‍ ഇരുന്ന് പരിസരം മറന്ന് ദിലീപ് കരഞ്ഞു

പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

തെരുവില്‍നിന്നെത്തിയ സ്ത്രീകള്‍ക്കൊപ്പം ഒന്‍പത് മാസം പ്രായമുള്ള കുരുന്ന് വരെയുണ്ട്. മാനസികവിഭ്രാന്തിയുള്ളവര്‍ മാത്രമല്ല സമൂഹത്തിന്റെ ഇടപെടല്‍കൊണ്ട് ജീവിതം ഇല്ലാതായവരുമുണ്ടെന്നും റോസ്‌ലിന്‍ പറഞ്ഞു.

പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

ഇനിയൊരു സ്ത്രീക്കും തെരുവില്‍ അലയാന്‍ ഇടവരുത്തരുത്. അതിന് താനടക്കമുള്ള കലാകാരന്‍മാരുടെ പിന്തുണയുണ്ടാകുമെന്നും ദിലീപ് വാക്ക് കൊടുത്തു.

പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

സ്‌നേഹതീരത്തിലെ അന്തേവാസികളുടെ കൂടെ അല്‍പ്പസമയമെങ്കിലും ചിലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഉദ്ഘാടന പ്രസംഗവേളയിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴും ദിലീപിന്റെ വാക്കുകള്‍ ഇടറി.

പൊതു വേദിയില്‍ ദിലീപ് പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു?

ചലച്ചിത്ര താരം കൊച്ചു പ്രേമന്‍, എംല്‍എമാരായ കെബി ഗണേഷ് കുമാര്‍, ഡികെ മുരളി, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറല്‍ ഡോ മാണി പുതയിടവുമടക്കമുള്ള വേദിയിലായിരുന്നു ദിലീപ് സങ്കടം സഹിക്കാനാവാതെ കരഞ്ഞത്.

English summary
Dileep was caught unawares on stage recently. The actor who was attending the inaugural meeting of a rehabilitation home for destitute women, couldn't hold back his tears on listening to a speech about the plight of such women.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X