»   » തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്, സംവിധായകന്‍ ദിലീപിനെ സിനിമയില്‍ നിന്ന് ഒഴിവാക്കി!!

തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്, സംവിധായകന്‍ ദിലീപിനെ സിനിമയില്‍ നിന്ന് ഒഴിവാക്കി!!

Posted By:
Subscribe to Filmibeat Malayalam

ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് നടനെ കുറിച്ചുള്ള പിന്നണിക്കഥകള്‍ പലരും പുറത്ത് പറയുന്നത്. ലിബര്‍ട്ടി ബഷീറും ബൈജു കൊട്ടാരക്കരയും വിനയനുമൊക്കെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിയ്ക്കുന്നതാണ്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ കൂടെ.

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ തന്നെ കൈയ്യിലൊതുക്കിയ നടന് ഒരു സംവിധായകനെ ഒതുക്കു നിര്‍ത്താന്‍ കഴിഞ്ഞില്ല. ഉറ്റുഹൃത്തായിരുന്നു ആ സംവിധായകന് പിന്നീട് അമ്മയുടെ വിലക്ക് നേരിടേണ്ടി വന്നു.. അതെ ആ സംവിധായകനാണ് സാക്ഷാല്‍ വിനയന്‍!!

തിരക്കഥാകൃത്തിനെ മാറ്റണമെന്ന്

തന്റെ ചിത്രത്തിലെ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് വിനയനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ തിരക്കഥാകൃത്തിനെ മാറ്റാന്‍ കഴിയില്ല എന്നും, ദിലീപിന് മാറാം എന്നും വിനയന്‍ പറഞ്ഞു.

ഏതാണ് പടം

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തെ കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്. ദിലീപിനെയും കാവ്യ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രമൊരുക്കാനായിരുന്നു വിനയന്റെ പ്ലാന്‍.

തിരക്കഥാകൃത്ത് ഡെന്നീസ്

കലൂര്‍ ഡെന്നീസാണ് തിരക്കഥ എഴുതാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപിന് നിര്‍ബന്ധം. ഡെന്നീസ് എഴുതിയാല്‍ സിനിമ പൊട്ടും എന്നാണ് ദിലീപ് വാദിക്കുന്നത്.

ദിലീപിന് വാശി

എന്നാല്‍ കലൂര്‍ ഡെന്നിസിനെ ഒഴിവാക്കാന്‍ പറ്റില്ലെന്നും അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞെന്നും വിനയന്‍ പറഞ്ഞു. എങ്കില്‍ ഡെന്നിസിന്റെ പേര് വയ്ക്കാന്‍ പാടില്ലെന്നായി ദിലീപ്.

വിനയന്‍ കൊടുത്ത മറുപടി

ദിലീപിന്റെ വാശി അത്രയുമായപ്പോള്‍ വിനയന് മടുത്തു. നമുക്ക് ഒരുമിച്ച് മറ്റൊരു പടം ചെയ്യാമെന്നും ഈ സിനിമ കലൂര്‍ ഡെന്നിസ് തന്നെ എഴുതുമെന്നും വിനയന്‍ വെട്ടിത്തുറന്നു പറഞ്ഞു.

പകരം ജയസൂര്യ

പിന്നീട് ജയസൂര്യയെ വിനയന്‍ കണ്ടെത്തുകയും ഊമപ്പെണ്ണില്‍ അവതരിപ്പിക്കുകയും ചെയ്തത് ചരിത്രം. കാവ്യ തന്നെ നായികയായി എത്തി. 2002 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം നേടി

ദിലീപിന്റെ പക

അന്നത്തെ പക ദിലീപ് മനസില്‍ കൊണ്ടുനടന്നെന്നും അവസരം വന്നപ്പോള്‍ ഉപയോഗിച്ചെന്നും വിനിയന്‍ പറയുന്നു. അമ്മയില്‍ നിന്ന് വിനയനെ പുറത്താക്കാന്‍ മുന്‍ കൈ എടുത്തത് ദിലീപാണത്രെ. ഒന്‍പത് വര്‍ഷമാണ് വിനയനെ താരസംഘടന അകറ്റി നിര്‍ത്തിത്.

English summary
When Dileep replaced by Jayasurya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam