»   » ഭാഗ്യദിവസം ദിലീപിനെ ഒരിക്കല്‍ ചതിച്ചു; പിന്നെ ഇന്ന് വരെ ആ ദിവസം ദിലീപിന് റിലീസുണ്ടായില്ല!!

ഭാഗ്യദിവസം ദിലീപിനെ ഒരിക്കല്‍ ചതിച്ചു; പിന്നെ ഇന്ന് വരെ ആ ദിവസം ദിലീപിന് റിലീസുണ്ടായില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

വിശ്വാസങ്ങളൊക്കെ അല്പം അധികമുള്ള മേഖല തന്നെയാണ് സിനിമയും. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള നിമിത്തങ്ങളിലൊക്കെ വിശ്വസിക്കുന്ന പലരും മലയാള സിനിമയ്ക്കത്തുണ്ട്.

22 സിനിമകള്‍, ഹിറ്റായത് അഞ്ചു സിനിമകള്‍ മാത്രം, കഴിഞ്ഞ അഞ്ചു വര്‍ഷം ദിലീപിന് എങ്ങനെയായിരുന്നു

അങ്ങനെ ജനപ്രിയ നായകന്‍ ദിലീപിനുമുണ്ട് ചില വിശ്വാസങ്ങള്‍. ഒരു കാലം വരെ വിഷുവിന് റിലീസ് ചെയ്യുന്ന ദിലീപ് ചിത്രങ്ങള്‍ക്ക് വിജയം ഉറപ്പായിരുന്നു. അതുപോലെ മറ്റൊരു ഭാഗ്യ ദിവസം കൂടെയുണ്ട് ദിലീപിന്

ഭാഗ്യ ദിവസം

ജൂലൈ നാല് എന്ന ദിവസം ദിലീപിന് ഭാഗ്യ ദിവസമാണെന്നാണ് വിശ്വാസം. ദിലീപിന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളായ സിഐഡി മൂസ, ഈ പറക്കും തളിക, മീശ മാധവന്‍ എന്നീ മൂന്ന് ചിത്രങ്ങളും റിലീസായത് ജൂലൈ നാലിനാണ്.

ഒരിക്കല്‍ ചതിച്ചു

എന്നാല്‍ ആ ഭാഗ്യ ദിവസം ഒരിക്കല്‍ ദിലീപിനെ ചതിച്ചു. ജൂലൈ നാല് എന്ന പേരില്‍ ജൂലൈ നാലിന് റിലീസ് ചെയ്ത ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി.

സിനിമയുടെ പേര്

റണ്‍വേ, ലയേണ്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉദയ് - സിബി രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് അവസാന നിമിഷം വരെ പേര് കിട്ടിയിരുന്നില്ല. ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് നാലിലേറെ പേരുകള്‍ പരിഗണിച്ചിരുന്നു. ഒടുവിലാണ് ദിലീപിന്റെ രാശി ദിനത്തില്‍ എത്തിയത്.

പിന്നെ ഒരിക്കലുമുണ്ടായില്ല

വമ്പന്‍ ബജറ്റിലും വലിയ താരനിരയിലും വിജയം ഉറപ്പിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ജൂലൈ 4. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ചിത്രം ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണു. പിന്നീട് ഇന്നുവരെ ഒരു ദിലീപ് ചിത്രവും ജൂലൈ നാലിന് റിലീസ് ചെയ്തിട്ടില്ല.

അവതാരം

പിന്നീട് ജോഷി ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന അവതാരം എന്ന ചിത്രം ജൂലൈ 4 ന് റിലീസ് ചെയ്യാന്‍ ചില പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആ ഡേറ്റ് മാറ്റി. ഒടുവില്‍ 2014 ആഗസ്റ്റ് 1 നാണ് അവതാരം റിലീസ് ചെയ്തത്. പക്ഷെ ആ ചിത്രത്തിനും വിജയം തൊടാന്‍ സാധിച്ചില്ല

English summary
When Dileep's lucky date turned as his very bad day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam