»   » ദിലീപിന് ജാമ്യം കിട്ടി, രാമലീല കാണാന്‍ എപ്പോള്‍ തിയേറ്ററില്‍ പോവും?

ദിലീപിന് ജാമ്യം കിട്ടി, രാമലീല കാണാന്‍ എപ്പോള്‍ തിയേറ്ററില്‍ പോവും?

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ദിലീപ് പുറത്തിറങ്ങുന്നു. കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി ദിലീപിന് ഉപാധികള്‍ നല്‍കിയത്. ആരാധകര്‍ ആഹ്ലാദത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ദിലീപ് പുറത്തിറങ്ങുമ്പോള്‍ വരവേല്‍ക്കാന്‍ ജയില്‍ പരിസരത്ത് എത്തിക്കൊണ്ടിരിയ്ക്കുകയാണ് ആരാധകര്‍.

അടിയും പിടിയും പൊലീസ് കേസും... പ്രണയ പരാജയത്തിനൊടുവില്‍ വേദന സഹിച്ച 10 നടിമാര്‍!

അല്ലെങ്കിലും രാമലീല എന്ന ചിത്രം റിലീസ് ചെയ്ത് വന്‍ വിജയമാപ്പോള്‍ തന്നെ, ജനം ഇപ്പോഴും ദിലീപിനൊപ്പമുണ്ട് എന്നത് വ്യക്തമായിരുന്നു. രാമലീലയുടെ വിജയത്തിന്റെ സന്തോഷത്തിന് പിന്നാലെയാണ് ജാമ്യ കിട്ടുന്നു എന്ന വാര്‍ത്തയും വരുന്നത്. ഇനി പറയൂ, ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ റിലീസ് ചെയ്ത സിനിമ ദിലീപ് എപ്പോള്‍ കാണും?

പ്രതിസന്ധിയിലായ റിലീസ്

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപിനെ നേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാമലീയുടെ റിലീസ് തല്‍ക്കാലത്തേക്ക് നീട്ടി വച്ചതായിരുന്നു. എന്നാല്‍ കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് തീര്‍ത്തും പ്രതിസന്ധിയിലായി.

ജനം സ്വീകരിക്കില്ലെന്ന് ഭയന്നു

ഒരു പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്റെ സിനിമ ജനം സ്വീകരിക്കില്ല എന്ന് അണിയറപ്രവര്‍ത്തകര്‍ ഭയന്നിരുന്നു. ഈ വിവാദങ്ങളും അറസ്റ്റും കോടികള്‍ ചെലവിട്ട ചിത്രത്തിന് വെല്ലുവിളിയാവുമോ എന്ന ഭയത്താല്‍ സിനിമ റിലീസ് ചെയ്യാതെയായി.

പല വാര്‍ത്തകളും വന്നു

അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ നാല് വര്‍ഷത്തെ കഷ്ടപ്പാടും സ്വപ്‌നവുമാണ് രാമലീല എന്ന ചിത്രം. നിര്‍മാതാവിന്റെ 15 കോടി... ഒരു കൂട്ടം ആള്‍ക്കാരുടെ കഠിന പ്രയത്‌നം.. എല്ലാം വെള്ളത്തിലാകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പിന്നീട് പലപ്പോഴായി പുറത്ത് വന്നത്.

രണ്ടും കല്‍പിച്ച് റിലീസ്

ഒടുവില്‍ രണ്ടും കല്‍പിച്ച് സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്തു. വളരെ കുറഞ്ഞ തിയേറ്ററുകള്‍ മാത്രമേ രാമലീലയ്ക്ക് ലഭിച്ചിരുന്നുള്ളൂ. എന്നിരുന്നാലും സിനിമ നല്ലതാണെങ്കിലും വിജയിക്കും എന്ന ഉറപ്പ് സംവിധായകനുണ്ടായിരുന്നു.

വന്‍ വിജയം

പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് രാമലീലയ്ക്ക് ലഭിച്ചത്. പുലിമുരുകന് ശേഷമുള്ള തിക്കും തിരക്കും, ദൃശ്യത്തിന് ശേഷം മലയാളം കണ്ട മികച്ച ക്ലൈമാക്‌സ്.. സൂപ്പര്‍ പൊളിട്ടിക്കല്‍ ത്രില്ലര്‍ എന്നൊക്കെയാണ് പ്രേക്ഷകാഭിപ്രായം. സാമ്പത്തികമായും ചിത്രം വിജയം നേടി.

ദിലീപിന് ജാമ്യം; കര്‍ശന ഉപാധികള്‍ ഇവ | filmibeat Malayalam

ആ വിജയം നല്‍കിയ സൂചന

ദിലീപിനെ ഇന്നും ജനം കൈവിട്ടിട്ടില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും ദിലീപ് ജനപ്രിയ നായകനായി തന്നെ തുടരും എന്ന് രാമലീല തെളിയിച്ചു. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദിലീപിന് രാമലീല.

English summary
When Dileep will go to theater for watch Ramaleela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam