»   » ദുല്‍ഖറിന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്താണ്?

ദുല്‍ഖറിന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്താണ്?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു നടനെന്ന നിലയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഒരുപാട് ആള്‍ക്കൂട്ടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഓടി അടുക്കുന്ന ജനക്കൂട്ടത്തോട് ദേഷ്യം കാണിക്കുന്നവരും അകലം പാലിക്കുന്നവരുമുണ്ട്. എന്നാല്‍ തന്റെ ആരാധകരെ ഒരുതരത്തിലും വേദനിപ്പിക്കാത്ത യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍.

സെല്‍ഫി എടുക്കാനും മറ്റും അടുത്തുകൂടുന്ന ആരാധകരെ ഒരിക്കലും ദുല്‍ഖര്‍ സല്‍മാന്‍ നിരാശപ്പെടുത്തിയിട്ടില്ല. ട്രാഫിക്ക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കില്‍ വന്ന ചെറുപ്പക്കാര്‍ ദുല്‍ഖര്‍ സെല്‍ഫിക്ക് പോസ് കൊടുത്ത ഫോട്ടോയൊക്കെ ഫേസ്ബുക്കില്‍ വൈറലായിരുന്നു.

dq

തന്റെ ആരാധകരെ ഇങ്ങനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ സംസാരിക്കുകയുണ്ടായി. തന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നല്‍കുന്ന അനുഭവത്തെ കുറിച്ച് പറയുകയായിരുന്നു താരം.

ചിലര്‍ക്ക് പാട്ട് കേള്‍ക്കുമ്പോള്‍, അടുപ്പമുള്ളവരോട് സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ നല്ലൊരു തമാശ കേള്‍ക്കുമ്പോഴൊക്കെയാവും മൂഡ് ഔട്ട് മാറുക. എന്നാല്‍ എന്റെ കാര്യം വ്യത്യസ്തമാണ്. എനിക്കേറ്റവും വലിയ സന്തോഷം എന്നെ കാണുന്ന ഒരാളുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ്- ദുല്‍ഖര്‍ പറഞ്ഞു.

-
-
-
-
-
-
-
-
-
English summary
When Dulquer Salmaan feel very Happy?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam