»   »  ഇളയരാജ സര്‍ പോലും നല്ലതാണെന്ന് പറഞ്ഞ എന്റെ പാട്ടിനെ സത്യന്‍ അന്തിക്കാട് ചവിട്ടിത്താഴ്ത്തി; ജയറാം

ഇളയരാജ സര്‍ പോലും നല്ലതാണെന്ന് പറഞ്ഞ എന്റെ പാട്ടിനെ സത്യന്‍ അന്തിക്കാട് ചവിട്ടിത്താഴ്ത്തി; ജയറാം

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ നായകന്മാരും നായികമാരുമെല്ലാം സിനിമയില്‍ പാടുന്ന കാലമാണ്. ജയറാമും പിന്നണിയില്‍ പാടിയിട്ടുണ്ട്. പക്ഷെ ഒരു സിനിമയില്‍ ജയറാമിന്റെ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സത്യന്‍ അന്തിക്കാട് സമ്മതിച്ചില്ല. അതും, ഇളയരാജ പോലും നന്നായി എന്ന് പറഞ്ഞ പാട്ട്.

പൊതു പരിപാടിയില്‍ വൈകി എത്തി; മമ്മൂട്ടി ക്ഷമ പറഞ്ഞു!!

മനസ്സിനിക്കരെ എന്ന ചിത്രത്തിലെ ഒരു പാട്ടിനെ കുറിച്ചാണ് പറയുന്നത്. ഇളയരാജയാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. ചെന്നൈയിലെ റെക്കോഡിങ് സ്റ്റുഡിയോയില്‍ വച്ചുണ്ടായ ആ തമാശയെ കുറിച്ച് ജയറാം പറയുന്നു

ഞാനും ഇളയരാജ സാറും പാടി

ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ട് മണി. അടുത്ത പാട്ട് റെക്കോര്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇളയരാജ സാറ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ... നമുക്ക് രണ്ടാള്‍ക്കും കൂടി പാടാം. സാര്‍ ഞാന്‍ ശരിയാക്വോ... നീ വാ.. നമുക്ക് പാടിനോക്കാം. രാജസാറ് നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് പാടിച്ചു. സത്യേട്ടന്‍ അപ്പോള്‍ പുറത്ത് എവിടെയോ പോയിരിക്കുകയാണ്.

രാജാ സര്‍ അഭിന്ദിച്ചു

മൂന്നരമണിയായപ്പോള്‍ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഫുള്‍ പാട്ട് കേട്ടിട്ട് രാജസാറ് എന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. ജയറാം ഇത്രയും നന്നായി പാടുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഒരു സ്ഥലത്തുപോലും അപശ്രുതിയില്ല. തകര്‍ത്തുപാടിയിട്ടുണ്ടെന്ന് രാജസാറ് പറഞ്ഞു.

സത്യേട്ടന്‍ വന്നു

ഇളയരാജ സര്‍ പ്രശംസിച്ച സന്തോഷത്തിലിരിക്കുമ്പോഴാണ് സത്യേട്ടന്റെ വരവ്. എന്തേയ്... എവിടെവരെയായി. റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഏത് പാട്ട്. ചെണ്ട പാട്ട് ഞാനും ജയറാമും ചേര്‍ന്ന് പാടി. അതെങ്ങനെ ശരിയാകും. നമ്മള് ജയചന്ദ്രനെ കൊണ്ട് പാടിക്കാന്‍ വച്ചിരിക്കുകയല്ലേ. അതെ, പാട്ട് ഒന്ന് കേട്ടിട്ട് പറയൂ.

ജയറാം പാടിയാല്‍ ശരിയാവില്ല എന്ന് സത്യേട്ടന്‍

പാട്ട് കേട്ടശേഷം സത്യേട്ടന്‍ പറഞ്ഞു, തൊട്ടുമുമ്പത്തെ പാട്ട് യേശുദാസിന്റെ ശബ്ദത്തില്‍ ജയറാം പാടിയിട്ടുണ്ട്. അത് കഴിഞ്ഞ് ശ്രീകുമാറിന്റെ ശബ്ദത്തില്‍ ഇപ്പോള്‍ ഈ ശബ്ദം. ഇങ്ങനെ മാറിമാറി പല ശബ്ദങ്ങള്‍ വന്നാല്‍ ശരിയാകില്ല.

എന്നിലെ ഗായകനെ മുളയിലെ നുള്ളിയെറിഞ്ഞു

നിര്‍ബന്ധപൂര്‍വ്വം ഞാന്‍ പാടിയ പാട്ട് മായിപ്പിച്ച് വേറെ ആളെ കൊണ്ട് പാടിച്ചു. ഇളയരാജ സാറ് പോലും നല്ലതെന്ന് പറഞ്ഞ് അംഗീകരിച്ച ഒരു ഗായകനെ ചവിട്ടിതാഴ്ത്തി, മുളയിലെ നുള്ളിക്കളഞ്ഞ ശ്രീ സത്യന്‍ അന്തിക്കാടിനെ ഞാനെന്നും ഓര്‍ക്കാറുണ്ട്. ജയചന്ദ്രനും എം.ജി. ശ്രീകുമാറും ചേര്‍ന്നാണ് ആ പാട്ട് പാടിയത്- ജയറാം തന്റെ സ്വതസിദ്ധമായ തമാശയില്‍ പറഞ്ഞു

English summary
When Ilayaraja praise Jayaram for his song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam