»   » ഇന്നസെന്റിന്റെ മറുപടി കേട്ട് മോഹന്‍ലാല്‍ പറഞ്ഞു, ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ...

ഇന്നസെന്റിന്റെ മറുപടി കേട്ട് മോഹന്‍ലാല്‍ പറഞ്ഞു, ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ...

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ മാത്രമല്ല, വ്യക്തി ജീവിത്തിലും സന്ദര്‍ഭത്തിനനുസരിച്ച് കോമഡി ഉണ്ടാക്കുന്നതില്‍ കേമനാണ് ഇന്നസെന്റ്. ആരെ കിട്ടിയാലും അവരെ വച്ച് കോമഡി ഉണ്ടാക്കി കളയും. ആരെയും വേദനിപ്പിക്കുന്ന തരത്തിലായിരിക്കില്ല ആ കോമഡി എങ്കിലും മോഹന്‍ലാലിന് അല്പം ഭയമുണ്ട്.

ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്, ലാലിനെ ദേഷ്യം പിടിപ്പിക്കുന്ന പാട്ട്

പ്രായത്തെയും കടന്ന സൗഹൃദം മോഹന്‍ലാലും ഇന്നസെന്റും തമ്മിലുള്ള സിനിമയ്ക്കപ്പുറത്തെ സൗഹൃദമാണ് പലപ്പോഴും ഓണ്‍സ്‌ക്രീനില്‍ ഇരുവരുടെയും കെമസ്ട്രി വര്‍ക്കൗട്ടാകാന്‍ കാരണവും. മോഹന്‍ലാല്‍ തനിക്ക് മുന്നില്‍ കൈ കൂപ്പിയ ഒരു സംഭവത്തെ കുറിച്ച് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇന്നസെന്റ് പങ്കുവച്ചു

കാല്‍ തൊട്ട് വന്ദിക്കും

ലാല്‍ എന്നെ എപ്പോള്‍ കണ്ടാലും ഓടിവന്ന് കെട്ടിപ്പിടിക്കും. ചിലപ്പോള്‍ കാലുതൊട്ട് നെറുകയില്‍ വയ്ക്കും. കാര്യം എന്താണെന്ന് ചോദിച്ചാല്‍ അയാള്‍ പറയും. 'തന്റെ തമാശകളില്‍ നിന്ന് എന്നെ ഒഴിവാക്കിയേക്കണേ' എന്ന്.

മുന്‍കൂര്‍ ജാമ്യം

ആരുടെയും മനസ്സ് നോവിക്കുന്ന തമാശകള്‍ ഞാന്‍ പറയാറില്ലെന്ന് ലാലിന് അറിയാം. എന്നിട്ടും ലാല്‍ അങ്ങനെയൊരു മുന്‍കൂര്‍ ജാമ്യം എടുത്തത് അയാളെ കഥാപാത്രമാക്കി വന്ന ചില കഥകള്‍ അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടുതുടങ്ങിയതുകൊണ്ടാകാം.

ഓട്ടോഗ്രാഫ് വാങ്ങാന്‍ കുട്ടികള്‍ വന്നു

സിനിമ ഏതാണെന്ന് ഓര്‍മ്മയില്ല. പാലക്കാട് ഏതോ കോളേജിലാണ് ഷൂട്ടിംഗ് നടക്കുകയാണ്. ലൊക്കേഷനില്‍ ആദ്യമെത്തിയത് ഞാനാണ്. ധാരാളം പേര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയിട്ടുണ്ടായിരുന്നു. അധികവും കോളേജ് കുട്ടികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. എന്നെ കണ്ടതോടെ അവര്‍ ഓടിക്കൂടി. ഫോട്ടോയെടുക്കാനും ആട്ടോഗ്രാഫ് എഴുതിവാങ്ങാനും തിരക്ക് കൂട്ടി.

മോഹന്‍ലാല്‍ വന്നപ്പോള്‍

അപ്പോഴായിരുന്നു ലാലിന്റെ വരവ്. അതോടെ എല്ലാവരും അയാളുടെ അടുത്തേയ്ക്ക് പോയി. ഞാന്‍ ഈച്ചയടിച്ചിരിപ്പായി. എന്റെ ദൈന്യത ആസ്വദിച്ചിട്ടെന്ന മട്ടില്‍ അയാളെന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോള്‍ ലാല്‍ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.

'ദുഃഖിതനാണ് അല്ലേ?' ലാല്‍ ചോദിച്ചു 'എന്തിന്' ഞാന്‍ തിരികെ ചോദിച്ചു.

'അല്ല, കുട്ടികളെല്ലാം നിങ്ങളെ ഒഴിവാക്കി എന്റെയടുത്തേയ്ക്ക് വന്നതല്ലേ..'മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു

'അതെ ലാലേ ഞാന്‍ ദുഃഖിതനാണ്.'

'ഏയ്, ഞാന്‍ തമാശ പറഞ്ഞതല്ലേ.' ലാല്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

'തമാശ പറഞ്ഞതായാലും നേര് പറഞ്ഞതായാലും എനിക്ക് ദുഃഖമുണ്ട്. അത് തുറന്ന് പറയുന്നതില്‍ വിഷമവുമുണ്ട്.'

'എന്താ കാര്യം. എന്താണെങ്കിലും പറഞ്ഞോളൂ', ജിജ്ഞാസയോടെ ലാല്‍ എന്റെ മുഖത്തേക്ക് നോക്കി

എന്റെ മറുപടി


' 'നിങ്ങള്‍ക്ക് വിഷമമാകുമോ?..'
'ഇല്ല.'
നിങ്ങള്‍ക്ക് ചുറ്റും കുട്ടികള്‍ തിരക്ക് കൂട്ടിയത് എന്തിനാണെന്ന് അറിയാമോ? അവര്‍ക്കറിയാം നിങ്ങള്‍ ഉടന്‍ ഫീല്‍ഡ് ഔട്ടാകുമെന്ന്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഫോട്ടോയെടുക്കാനുള്ള ആവേശമാണ് അവര്‍ കാട്ടിയത്. പക്ഷേ എന്റെ കാര്യം അങ്ങനെയല്ലല്ലോ. ഞാനിവിടെ എന്നും ഉണ്ടാകുമെന്ന് അവര്‍ക്കറിയാം.'

ലാല്‍ തൊഴുതു

എന്റെ മറുപടി കേട്ട്‌മോഹന്‍ലാല്‍ രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു. 'ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ.' എന്ന്.. ഇതാണ് ഇന്നസെന്റിന്റെയും മോഹന്‍ലാലിന്റെയും സൗഹൃദം

English summary
When Innocent makes comedy about Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam