»   » ബച്ചന് ദേശീയ പുരസ്കാരം കിട്ടായാലും മമ്മൂട്ടിയ്ക്ക് കിട്ടരുത് എന്ന് ഇന്നസെന്റ് പ്രാര്‍ത്ഥിച്ചു!

ബച്ചന് ദേശീയ പുരസ്കാരം കിട്ടായാലും മമ്മൂട്ടിയ്ക്ക് കിട്ടരുത് എന്ന് ഇന്നസെന്റ് പ്രാര്‍ത്ഥിച്ചു!

By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ കോമാളിത്തരങ്ങള്‍ പലപ്പോഴും ജീവിതത്തിലും പരീക്ഷിക്കുന്ന നടനാണ് ഇന്നസെന്റ്. പക്ഷെ ഇന്നസെന്റ് ഒത്തിരി ഗൗരവമുള്ള കഥാപാത്രങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് 2009 ല്‍ റിലീസ് ചെയ്ത പത്താം നിലയിലെ തീവണ്ടി.

മമ്മൂട്ടിയെയും ഇന്നസെന്റിനെയും പുറത്താക്കാനുള്ള ശ്രമം, പൊളിച്ചത് മോഹന്‍ലാല്‍: അമ്മയില്‍ സംഭവിച്ചത്?

ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ഇന്നസെന്റിനെ മികച്ച നടനുള്ള ദേശീയ പുരസ്‌കാര പട്ടികയില്‍ പരിഗണിച്ചിരുന്നു. ഇന്നസെന്റിനെ കൂടാതെ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടെ പേരും പാ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചനെയും പരിഗണിച്ചിരുന്നു.

mammootty-innocent

എന്നാല്‍ അവസാന നിമിഷം ഇന്നസെന്റ് പുറത്തായി. ദേശീയ പുരസ്‌കാരം കിട്ടാത്തതിന്റെ സങ്കടം കുറച്ചു നേരം ഇന്നസെന്റിന് ഉണ്ടായിരുന്നു. എന്നാല്‍ പിന്നെ പ്രാര്‍ത്ഥന മമ്മൂട്ടിയ്ക്ക് എങ്കിലും കിട്ടണേ എന്നായിരുന്നില്ല, മറിച്ച് അമിതാഭ് ബച്ചന് കിട്ടിയാലും മമ്മൂട്ടിയ്ക്ക് കിട്ടരുതേ എന്നായിരുന്നു.

ഒടുവില്‍ ഇന്നസെന്റിന്റെ പ്രാര്‍ത്ഥന പോലെ 2009 ലെ മികച്ച നടനായി അമിതാഭ് ബച്ചനെ തന്നെ തിരഞ്ഞെടുത്തു. ബച്ചന് പുരസ്‌കാരം കിട്ടയപ്പോള്‍ ഇന്നസെന്റ് തുള്ളിച്ചാടി. ഇത് കണ്ട് ഭാര്യ ആലീസ് കരുതിയത് ഇന്നസെന്റിനാണ് പുരസ്‌കാരം കിട്ടിയത് എന്നാണ്.

പിന്നീട് ഇന്നസെന്റ് ആലോചിച്ചത്രെ, ഞാനെന്തിനാണ് ഒരുപാട് അടുപ്പമുള്ള മമ്മൂട്ടിയ്ക്ക് പുരസ്‌കാരം കിട്ടരുത് എന്നും, ഒരു പരിചയവുമില്ലാത്ത ബച്ചന് പുരസ്‌കാരം കിട്ടണമെന്നും ചിന്തിച്ചത് എന്ന്. ഏറെ ആലോചിച്ചപ്പോള്‍ ഉത്തരം കിട്ടി. മറ്റൊന്നുമല്ല, തന്റെയുള്ളിലും എല്ലാ മനുഷ്യരിലുമുള്ള ഈഗോയും ദുഷ് ചിന്തകളും കുശുമ്പുമൊക്കെയുണ്ട് എന്ന് ഇന്ന,ന്റെ് പറയുന്നു.

English summary
When Innocent pray for Amitabh Bachchan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam