»   » ഫ്രോക്ക് ആവശ്യത്തിലും അധികം പറന്ന് പൊങ്ങി, പൊട്ടിത്തെറിച്ച ഐവി ശശിയോട് ശോഭന, 'എന്താ മതിയോ'

ഫ്രോക്ക് ആവശ്യത്തിലും അധികം പറന്ന് പൊങ്ങി, പൊട്ടിത്തെറിച്ച ഐവി ശശിയോട് ശോഭന, 'എന്താ മതിയോ'

By: Rohini
Subscribe to Filmibeat Malayalam

പൊതുവെ ശാന്ത സ്വഭാവക്കാരനാണ് ഐവി ശശി. പക്ഷെ താന്‍ മനസ്സില്‍ കണ്ട അഭിനയം തന്നെ അഭിനേതാക്കളില്‍ നിന്ന് വരണം എന്ന് നിര്‍ബന്ധവുമുള്ള സംവിധായകന്‍. സിനിമയ്ക്ക് വേണ്ടി ചെറിയൊരു കാര്യത്തിന് പോലും ഐവി ശശി വിട്ടുവീഴ്ച ചെയ്യില്ല.

ചേച്ചിയെ പോലെ കണ്ട നടി തൊട്ടഭിനയിച്ചതിന് എന്നെ മോശക്കാരനാക്കി; റഹ്മാന്‍ വെളിപ്പെടുത്തുന്നു

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് പ്രതികരിയ്ക്കുന്നതില്‍ ഒട്ടും മോശക്കാരിയല്ലാത്ത നടിയാണ് ശോഭനയും. ഇവര്‍ രണ്ട് പേരും ആദ്യമായി ഒന്നിച്ചത് കാണാമറയത്ത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

ആദ്യ ദിവസം തന്നെ

ആദ്യമായി ശോഭന അഭിനയിക്കുന്ന ഐവി ശശി ചിത്രമാണ് കാണാമറയത്ത്. ആദ്യ ദിവസം ഷൂട്ട് ചെയ്തത് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച 'കിളി ചില്ലിമുളം കിളി...' എന്ന പാട്ട് രംഗമായിരുന്നു.

വേഷം ശോഭനയ്ക്ക് ഇഷ്ടമായില്ല

പാട്ട് രംഗത്ത് അഭിനയിക്കാന്‍ ശോഭനയ്ക്ക് കൊടുത്തത് ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു. അപ്പോള്‍ തന്നെ നടിയുടെ മുഖം ചുളിഞ്ഞു. ഇതൊന്നും ഇട്ട് അഭിനയിക്കാന്‍ പറ്റില്ല എന്നും മുട്ടിന് താഴെ ഇറക്കമുള്ള വേഷം വേണം എന്നും ശോഭന പറഞ്ഞു.

ശശിയുടെ വാശി, ശോഭന വഴങ്ങി

അത് പറ്റില്ല എന്റെ നായികയുടെ വേഷം ഇതാണെന്നും ഇത് തന്നെ ഇട്ട് അഭിനയിക്കണം എന്നും ഐവി ശശി വാശിപിടിച്ചു. ഒടുവില്‍ സെറ്റിലുള്ളവരെല്ലാം ശോഭനയെ അനുനയിപ്പിച്ചു, ശോഭന ആ വേഷമിട്ട് അഭിനയിക്കാന്‍ തുടങ്ങി.

പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍

പാട്ട് സീനില്‍ ശോഭന നന്നായി കറങ്ങിവരുന്ന ഒരു രംഗമുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്‌സ് ഇട്ടിരുന്നുവെങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ശോഭന ഫ്രോക്ക് ഒതുക്കി പിടിയ്ക്കും. അത് പാടില്ല എന്ന് സംവിധായകനും ഡാന്‍സ് മാസ്റ്ററും പറഞ്ഞെങ്കിലും ശോഭന കേട്ട ഭാവം നടിച്ചില്ല.

പൊട്ടിത്തെറിച്ച ശശി, ശോഭനയുടെ മറുപടി

വീണ്ടും ഫ്രോക്‌സ് പാറിപ്പോകുമ്പോള്‍ ശോഭന ഒതുക്കി പിടിച്ചപ്പോള്‍ ഐവി ശശി പൊട്ടിത്തെറിച്ചു. സെറ്റാകെ നിശബ്ദമായി. വീണ്ടും ഐവി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റ കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്ന് പൊങ്ങി. 'എന്താ മതിയോ' എന്ന് ദേഷ്യത്തോടെ ചോദിച്ചായിരുന്നു ശോഭന രംഗം വിട്ടത്.

ഇതാണ് പാട്ട്

ഇനി ആ പാട്ട് കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഒരു ആഗ്രഹം തോന്നിയേക്കാം. ഇതാണ് ആ പാട്ട്

English summary
When IV Sasi get angry with Shobhana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam