twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതൊന്ന് മമ്മൂട്ടിയെ കടിച്ചാല്‍ തീരുമായിരുന്നു എല്ലാം,മമ്മൂട്ടിയുടെ സാഹസത്തെ കുറിച്ച് ഐവി ശശി പറഞ്ഞത്

    By Aswini
    |

    മമ്മൂട്ടി എന്ന അഭിനേതാവിന്റെ കരിയര്‍ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ താങ്ങ് നിന്ന സംവിധായകനാണ് ഐവി ശശി. ഒരു വടക്കന്‍ വീരഗാഥ, ആവനാഴി, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ക്കെല്ലാം പിറകിലെ കപ്പിത്താന്‍ ഐവി ശശിയാണ്.

    ജയനെയും മമ്മൂട്ടിയെയും വളര്‍ത്തിയത് ഐവി ശശി, മോഹന്‍ലാലിന്റെയും കമലിന്റെയും കരിയറില്‍ ചെയ്തത്?ജയനെയും മമ്മൂട്ടിയെയും വളര്‍ത്തിയത് ഐവി ശശി, മോഹന്‍ലാലിന്റെയും കമലിന്റെയും കരിയറില്‍ ചെയ്തത്?

    മുന്‍പൊരു അഭിമുഖത്തില്‍ ഐവി ശശി മമ്മൂട്ടിയുടെ സാഹസികാഭിനയത്തെ കുറിച്ച് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നു. മൃഗയ എന്ന ചിത്രത്തന്റെ ഷൂട്ടിങ് സമയത്തായിരുന്നു അത്. ഗ്രാഫിക്‌സും അത്രയധികം സുരക്ഷാ സൗകര്യങ്ങളും ഒന്നുമില്ലാത്ത കാലത്താണ് മമ്മൂട്ടി പുലിയോടൊപ്പം സംഘട്ടനം ചെയ്തത്.

    ആ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി പോയി, നഷ്ടം ലാലിനും മമ്മൂട്ടിക്കും മാത്രമല്ല!!ആ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി പോയി, നഷ്ടം ലാലിനും മമ്മൂട്ടിക്കും മാത്രമല്ല!!

    യഥാര്‍ത്ഥ ജീവിതം

    യഥാര്‍ത്ഥ ജീവിതം

    മൃഗയയുടെ കഥ ലോഹിതദാസാണ് ആദ്യം എന്നോട് പറഞ്ഞത്. വാറുണ്ണിയെ പോലെ തന്നെ ലോഹിയ്ക്ക് പരിചയമുള്ള ഒരു വേട്ടക്കാരന്‍ ഉണ്ടായിരുന്നു. അയാളുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൃഗയ എഴുതിയത്.

    സാഹസികം

    സാഹസികം

    അന്ന് ഇന്നത്തെ പോലെ ഗ്രാഫിക്‌സും വിഎഫ്എക്‌സും ഒന്നുമില്ല. അതുകൊണ്ട് തന്നെ പുലിയെ ഉപയോഗിച്ചുകൊണ്ടുള്ള രംഗം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്.

    ഡ്യൂപ്പല്ല

    ഡ്യൂപ്പല്ല

    സിനിമ ഇറങ്ങിയപ്പോള്‍ അതിലുള്ളത് യഥാര്‍ത്ഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങളുണ്ടായിരുന്നു. അതിലൊന്നും വാസ്തവമില്ല. ആകെ രണ്ട് ലോങ് ഷോട്ടില്‍ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവന്‍ സീനും സാഹസികമായി തന്നെയാണ് ചിത്രീകരിച്ചത്.

    സുരക്ഷയില്ല

    സുരക്ഷയില്ല

    അന്നത്തെ കാലത്ത് പ്രത്യേകിച്ച് സുരക്ഷ സന്നാഹങ്ങളൊന്നും ഇല്ലല്ലോ. ചെന്നൈയില്‍ നിന്നും ട്രെയിന്‍ ചെയ്തു കൊണ്ടു വന്ന പുലിയാണ്. എന്നാലും മൃഗമല്ലേ. സംഘട്ടന രംഗങ്ങളില്‍ അതൊന്ന് മമ്മൂട്ടിയെ കടിച്ചാല്‍ തീരുമായിരുന്നു എല്ലാം.

    മമ്മൂട്ടി അറിഞ്ഞില്ല

    മമ്മൂട്ടി അറിഞ്ഞില്ല

    യാതൊരു വിധ മുന്‍ പരിശീലനങ്ങളുമില്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. ഷൂട്ടിങ് ലൊക്കേഷനില്‍ വന്നപ്പോഴണ് അദ്ദേഹം പുലിയെ കാണുന്നത് തന്നെ.

    ഷൂട്ടിങ് നടക്കുന്നത്

    ഷൂട്ടിങ് നടക്കുന്നത്

    പുലിയുടെ ഒരു ട്രെയിനറുണ്ട്. അയാള്‍ ഷൂട്ടിങിന് മുന്‍പ് പുലിയുമായി സംഘട്ടനം നടത്തേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു തരും. അത് നോക്കിയിട്ട് നേരെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് ചെയ്യും. അതായിരുന്നു പതിവ്.

    വെറും 30 ദിവസം കൊണ്ട്

    വെറും 30 ദിവസം കൊണ്ട്

    ആദ്യത്തെ കുറച്ച് ദിവസം പേടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കഥാപാത്രവുമായി അലിഞ്ഞു ചേര്‍ന്നതോടെ തന്മയത്വത്തോടെ അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു. 30 ദിവസം കൊണ്ടാണത്രെ മൃഗയ പൂര്‍ത്തിയാക്കിയത്.

    English summary
    When IV Sasi said about Mrugaya shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X