»   » അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടി

അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടി

By: Rohini
Subscribe to Filmibeat Malayalam

ബാലിശമാണ് എന്നറിഞ്ഞിട്ടും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യാന്‍ എന്തോ ആളുകള്‍ക്ക് താത്പര്യം അല്പം അധികം കൂടുതലാണ്. ഇരുവര്‍ക്കുമൊപ്പം പ്രവൃത്തിച്ച ആരെ കിട്ടിയാലും പിടിച്ചിരുത്തി താരതമ്യപ്പെടുത്തി ഒരു ചോദ്യം ചോദിയ്ക്കും.

'ഒരു വേദിയിലും നവ്യ നായര്‍ അത് പറഞ്ഞില്ല', ജഗതി ശ്രീകുമാര്‍ കെ മധുവിനോട് പറഞ്ഞത്

മമ്മൂട്ടിയും മോഹന്‍ലാലും തികച്ചും വ്യത്യസ്തരാണെന്ന മറുപടി കിട്ടിയാലും തൃപ്തരാകാത്ത ചിലര്‍ ചോദ്യങ്ങള്‍ കുത്തിക്കുത്തി ചോദിയ്ക്കും. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കുത്തിയുള്ള ചോദ്യത്തോട് ജഗതി ശ്രീകുമാര്‍ ശക്തമായി പ്രതികരിച്ചു.

സംസ്ഥാന പുരസ്‌കാരത്തിന് ശേഷം

പരദേശി, വീരാളിപ്പട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2007 ലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജ്യൂറി പുരസ്‌കാരം ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറിനായിരുന്നു. പുരസ്‌കാരലബ്ധിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജഗതി ആ ചോദ്യം നേരിട്ടത്.

ജഗതിയുടെ മറുപടി

മമ്മൂട്ടിയുടെ അഭിനയമാണോ മോഹന്‍ലാലിന്റെ അഭിനയമാണോ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്നായിരുന്നു ചോദ്യം. 'രണ്ട് പേരും ഇന്ത്യയിലെ മികച്ച നടന്മാരാണ്. അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് ലാലിന്റെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ലാല്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ രസമാണ്, ഞാന്‍ ആസ്വദിച്ച് നില്‍ക്കാറുണ്ട്' എന്ന് ജഗതി മറുപടി കൊടുത്തു.

മമ്മൂട്ടി ചീപ്പല്ല

ജഗതിയുടെ ഉത്തരം വന്നതും 'ഇത് കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് താങ്കളോട് നീരസം തോന്നില്ലേ' എന്നായി മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി' എന്നായിരുന്നു അതിന് ജഗതി ശ്രീകുമാറിന്റെ പ്രതികരണം.

ശബ്ദിയ്ക്കുന്ന നടന്‍

സിനിമയില്‍ ചെയ്യുന്നത് ഹാസ്യ കഥാപാത്രങ്ങള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ അല്പം ഗൗരവ സ്വഭാവമുള്ള നടനാണ് ജഗതി ശ്രീകുമാര്‍. തനിക്ക് പറയാനുള്ളത് തുറന്ന് പറയാന്‍ എവിടെയും ജഗതി മടിച്ചു നിന്നിട്ടില്ല.

English summary
When Jagathy get irritated towards a journalist question
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam