»   » ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറങ്ങി; മമ്മൂട്ടിയെ നായകനാക്കി ഇനി സിനിമ ചെയ്യില്ല എന്ന് ജോഷി

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറങ്ങി; മമ്മൂട്ടിയെ നായകനാക്കി ഇനി സിനിമ ചെയ്യില്ല എന്ന് ജോഷി

Posted By: Rohini
Subscribe to Filmibeat Malayalam

അല്പം പഴയ കഥയാണ്. സിനിമയില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത് മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്ന കാലം. ആ ഇടയ്ക്കാണ് ജോഷിയുടെ ആ രാത്രി എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നത്.

സെല്‍ഫി എടുക്കാന്‍ തോളില്‍ കൈയ്യിട്ട ആരാധകനെ തള്ളിമാറ്റി മമ്മൂട്ടി; വീഡിയോ വൈറലാകുന്നു

ജൂബിലി പക്‌ചേഴ്‌സിന്റെ ബാനറില്‍ ഒത്തിരി വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മാതാവ് ജോയ് തോമസ് ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന ആവശ്യവുമായി ജോഷിയെ ചെന്നു കണ്ടു. മമ്മൂട്ടിയെ നായകനാക്കിയ ഒരു ചിത്രമായിരുന്നു ജോയ് തോമസിന്റെ മനസ്സില്‍. തുടര്‍ന്ന് വായിക്കാം

ചിത്രം ചെയ്യാം എന്ന് ജോഷി സമ്മതിച്ചു

പ്രേം നസീര്‍, മധു, ജയന്‍, സോമന്‍ തുടങ്ങിയവരെ വച്ച് സിനിമകള്‍ ചെയ്തു വിജയിച്ചു നില്‍ക്കുന്ന സംവിധായകനാണ് അന്ന് ജോഷി. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണം എന്ന നിര്‍മാതാവ് ജോയ് തോമസിന്റെ ആവശ്യം ജോഷി സമ്മതിച്ചു.

ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും മമ്മൂട്ടിയ്ക്ക് തിരക്കായി

തിരക്കഥ പൂര്‍ത്തിയാക്കി, ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമ്പോഴേക്കും മമ്മൂട്ടി വളരെ അധികം തിരക്കിലായി. രാവിലെ മുതല്‍ ഉച്ചവരെ ഒരു സിനിമ, ഉച്ചമുതല്‍ വൈകുന്നേരം വരെ ഒരു സിനിമ, വൈകുന്നേരം മുതല്‍ രാത്രിവരെ ഒരു സിനിമ... അങ്ങനെയായിരുന്നു മമ്മൂട്ടി ഡേറ്റ് അഡ്ജസ്റ്റ് ചെയ്തത്

രാത്രി ഏറെ വൈകിയും മമ്മൂട്ടി എത്തിയില്ല

ഇതിനിടയിലാണ് ജോഷിയുടെ ആ രാത്രി എന്ന മമ്മൂട്ടി ചിത്രം ആരംഭിയ്ക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സോമന്‍, രതീഷ്, ജഗതി, ലാലു അലക്‌സ്, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മമ്മൂട്ടിയും രതീഷും ചേര്‍ന്നുള്ള ഒരു രംഗമെടുക്കാനാണ് അന്ന് ജോഷി പദ്ധതിയിട്ടത്. രാത്രി പത്ത് മണിക്കെത്തും എന്ന് മമ്മൂട്ടി പറഞ്ഞതനുസരിച്ച് ക്രൂ മുഴുവന്‍ നടന് വേണ്ടി കാത്തിരുന്നു.

വൈകി എത്തി, ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറങ്ങി

ഒടുവില്‍ 11 മണി കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി സെറ്റിലെത്തിയത്. വന്നതും മമ്മൂട്ടി വേഗം ചെന്ന് മേക്കപ്പിടാന്‍ പോയി. എന്നാല്‍ മേക്കപ്പ് ചെയ്യുന്നതിനിടെ നടന്‍ ഉറങ്ങിപ്പോയി. വന്ന് വിളിച്ചിട്ടും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുവിധം എഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിലെത്തി, സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. എന്നാല്‍ ക്ഷീണിതനായ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അപ്പോഴും ഉറങ്ങുകയായിരുന്നു.

ജോഷി പാക്കപ്പ് പറഞ്ഞു, ഇനി മമ്മൂട്ടിക്കൊപ്പമില്ല

ക്ഷുഭിതനായ ജോഷി പാക്കപ്പ് പറഞ്ഞ് എഴുന്നേറ്റ് പോയി. ഇനിയൊരിക്കലും മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യില്ല എന്നും പറഞ്ഞു. തുടക്കത്തില്‍ തന്നെ ജോഷിയെ പോലൊരു സംവിധായകന്റെ ചിത്രം നഷ്ടപ്പെടുത്തുന്നതിലും അദ്ദേഹത്തെ വേദനിപ്പിച്ചതിലും മമ്മൂട്ടിയ്ക്ക് വിഷമമായി. നേരിട്ട് പോയി ക്ഷമ പറഞ്ഞു. അതോടെ ജോഷിയുടെ മനസ്സലിഞ്ഞു.

മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ചിത്രങ്ങള്‍

ആ രാത്രി എന്ന ചിത്രത്തിന് ശേഷം ജോഷി വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമകള്‍ ചെയ്തു. ഇടവേളയ്ക്ക് ശേഷം, അലകടലിനക്കരെ, സന്ദര്‍ഭം, കോടതി, കഥ ഇതുവരെ, ഒന്നിങ്ങു വന്നെങ്കില്‍, ഇനിയും കഥ തുടരും, നിറക്കൂട്ട്, ശ്യാമ, ക്ഷമിച്ചു എന്നൊരു വാക്ക്, ആയിരം കണ്ണുകള്‍, സായം സന്ധ്യ, ന്യാവിധി, വീണ്ടും, ന്യൂ ഡല്‍ഹി, ദിനരാത്രങ്ങള്‍, തന്ത്രം, സംഘം, നായര്‍സാബ്, തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ ചെയ്തു.

English summary
When Joshy get angry with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam