»   » അതില്‍ പിന്നെ ലാല്‍ അങ്കിള്‍ വീട്ടില്‍ വരുമ്പോള്‍ എനിക്ക് പേടിയായിരുന്നു; കല്യാണി പ്രിയദര്‍ശന്‍

അതില്‍ പിന്നെ ലാല്‍ അങ്കിള്‍ വീട്ടില്‍ വരുമ്പോള്‍ എനിക്ക് പേടിയായിരുന്നു; കല്യാണി പ്രിയദര്‍ശന്‍

Posted By: Aswini P
Subscribe to Filmibeat Malayalam

സിനിമാ ലോകത്തിന്റെ മുഴുവന്‍ പിന്തുണയോടെയുമാണ് ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ സിനിമാ ലോകത്തെത്തിയത്. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ കല്യാണി പ്രിയദര്‍ശന്‍ അരങ്ങേറി. സിനിമ സൂപ്പര്‍ ഹിറ്റ്!!

വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമ്മയുടെയും അച്ഛന്റെയും സിനിമകളെ കുറിച്ചുള്ള തന്റെ ഓര്‍മകളും ആദ്യചിത്രത്തെ കുറിച്ചും കല്യാണി വാചാലയായി. അമ്മയുടെ സിനിമകളെ കുറിച്ചുള്ള ഓര്‍മകളെ കുറിച്ച് സംസാരിക്കവെയാണ് മോഹന്‍ലാലിനെ ഭയന്ന ബാല്യത്തെ കുറിച്ച് കല്യാണി പറഞ്ഞത്.

kalyani

'ചിത്രം എന്ന സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞാന്‍ തീരെ ചെറിയ കുട്ടിയാണ്. അതില്‍ ലാല്‍ അങ്കിളും അമ്മയും വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റ് മരിക്കും. ഇത് കണ്ട് ലാല്‍ അങ്കിള്‍ വീട്ടിലെത്തുമ്പോഴൊക്കെ എനിക്ക് ഭയമായി.

അത്രയും നാള്‍ ലാലങ്കിളിനെ കാണുമ്പോള്‍ ഓടിച്ചെന്നിരുന്ന എനിക്കെന്ത് പറ്റി എന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമ എന്നും അഭിനയം എന്നും അച്ഛനും അമ്മയും പറഞ്ഞ് മനസ്സിലാക്കി തന്നു.

മിക്ക സിനിമകളുടെയും അവസാനം അമ്മ മരിക്കും. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തില്‍ അമ്മ മരിച്ച് കിടക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയപ്പോഴതാ പിറകില്‍ നിന്ന് അമ്മ ചിരിക്കുന്നു\'- കല്യാണി പറഞ്ഞു.
ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!

മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!

സ്റ്റേജ് ഷോയിൽ ജിമിക്കി കമ്മലിന് ചുവട് വച്ച് മോഹൻലാൽ; ലാലേട്ടൻ മരണ മാസ് തന്നെ!!! വീഡിയോ കാണാം

English summary
When Kalyani Priyadarshan scared Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam