twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകന് വേണ്ടി അന്ന് സംസാരിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമല്ല, കമല്‍ ഹസനാണ്, ബച്ചനെ തള്ളിപ്പറഞ്ഞു!

    By Rohini
    |

    അല്ലെങ്കിലും പ്രതികരിക്കേണ്ടിടത്ത് പലപ്പോഴും മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ മൗനം ആയുധമാക്കാറുണ്ട്. അടുത്തിടെ സംവിധായകന്‍ കമലിനെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, സിനിമാ സമരത്തെ തുടര്‍ന്ന് മലയാള സിനിമ വഴിമുട്ടി നില്‍ക്കുമ്പോഴും ലാലും മമ്മൂട്ടിയും മൗനം പാലിച്ചു.

    വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു

    ഇപ്പോള്‍ മാത്രമല്ല, പണ്ടേ ഇവര്‍ ഇങ്ങനെയൊക്കെയായിരുന്നു. അങ്ങനെയൊരിക്കല്‍ തിലകന് വേണ്ടി സംസാരിക്കാനും മമ്മൂട്ടിയും മോഹന്‍ലാലും മടിച്ചു നിന്നു. എന്നാല്‍ ഉലകനായകന്‍ കമല്‍ ഹസന്‍ മലാളത്തിലെ മഹാനടന് വേണ്ടി ശക്തമായി സംസാരിച്ചു.

    ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം

    ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം

    1990 മലയാള സിനിമയെ സംബന്ധിച്ച് അഭിമാന വര്‍ഷമായിരുന്നു. അഞ്ചോളം വിഭാഗങ്ങളിലാണ് ആ വര്‍ഷം മലയാള സിനിമ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. മികച്ച നടനുള്ള പുരസ്‌കാരം തനനാരിഴയ്ക്ക് തിലകന് നഷ്ടപ്പെട്ടു.

    പെരുന്തച്ചന് പുരസ്‌കാരം

    പെരുന്തച്ചന് പുരസ്‌കാരം

    ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തിലകന് തന്നെയായിരിയ്ക്കും എന്ന് ഏകദേശം ഉറപ്പായിരുന്നു. പെരുന്തച്ചന്‍ എന്ന ചിത്രം കാണുന്ന ജ്യൂറിയ്ക്ക് അത് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ പുരസ്‌കാരം നഷ്ടപ്പെട്ടു.

    ബച്ചന് കൊടുത്തു

    ബച്ചന് കൊടുത്തു

    ജൂറി ചെയര്‍മാനായ മുന്‍ ബോളിവുഡ് നടന്‍ അശോക് കുമാറാണ് ഒരു രാത്രികൊണ്ട് മലയാളികളുടെ ഹൃദയം നുറുക്കിക്കളഞ്ഞുകൊണ്ട് ആ തീരുമാനമെടുത്തത്. മികച്ച നടനായി അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തു.

    കമല്‍ പ്രതികരിച്ചു

    കമല്‍ പ്രതികരിച്ചു

    അന്നത് വലിയ വിവാദമായി. തിലകന് വേണ്ടി ഏറ്റവും ശക്തമായി അന്ന് പ്രതികരിച്ചത് കമല്‍ ഹസനാണ്. 'തിലകനെ മാറ്റി നിര്‍ത്തി അമിതാഭ് ബച്ചന് കൊടുത്തത് വിവാദമല്ല, പുരസ്‌കാരം ചരിത്രത്തിലെ അക്ഷരത്തെറ്റാണ്' എന്നാണ് കമല്‍ പറഞ്ഞത്.

    English summary
    When Kamal Hassan raise his voice for Thilakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X