»   » കാവാലം നാരായണ പണിക്കര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞപ്പോള്‍ തോന്നിയ സന്തോഷം; മഞ്ജു പറയുന്നു

കാവാലം നാരായണ പണിക്കര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞപ്പോള്‍ തോന്നിയ സന്തോഷം; മഞ്ജു പറയുന്നു

Written By:
Subscribe to Filmibeat Malayalam

അഭിനയം ഇടയ്ക്ക് വച്ച് നിര്‍ത്തിയപ്പോഴും മഞ്ജു നൃത്ത ഉപേക്ഷിച്ചിരുന്നില്ല. വീണ്ടും അഭിനയത്തിലേക്ക് വന്നപ്പോഴും സിനിമയ്‌ക്കൊപ്പം തന്നെ നൃത്തവും കൊണ്ടു പോകുന്നു. ഇത് രണ്ടിനും അപ്പുറം മറ്റൊരു മേഖലയില്‍ കൂടെ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് മഞ്ജു വാര്യര്‍.

മറ്റൊന്നുമല്ല, നാടകം! ആദ്യമായി ഒരു നാടകം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജു. കാവാലം നാരായണ പണിക്കറുടെ ശാകുന്തളം എന്ന സംസ്‌കൃത നാടകത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ബഡായി ബംഗ്ലാവ് എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മഞ്ജു വര്യര്‍ പറഞ്ഞു.

 manju-warrier-mohanla

കാവാലം നാരായണ പണിക്കറുടെ കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. കര്‍ണഭാരത്തിന്റെ തിരക്കഥ മോഹന്‍ലാല്‍ ആദ്യം കൊണ്ടു പോയത്രെ, അതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചുവന്നിട്ട് ആദ്യത്തെ പേജ് മുതല്‍ അവസാനത്തെ പേജ് വരെ മോഹന്‍ലാല്‍ കാണാതെ പറഞ്ഞു കേള്‍പ്പിച്ചു.

ഇക്കാര്യം ഇപ്പോഴും കാവലന്‍ നാരായണ പണിക്കരും അവരുടെ ക്യമ്പിലുള്ളവരും വളരെ അധികം ഇഷ്ടത്തോടെ ഓര്‍ത്ത് പറഞ്ഞപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

English summary
When Kavalam Narayana Panicker said about Mohanlal i feel very happy: Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam