»   » മമ്മൂട്ടി മുകേഷിന്റെ സഹനടനായി അഭിനയിച്ചിട്ടുണ്ട്; ആ സത്യം വെളിപ്പെടുത്തിയതാരാണെന്ന് അറിയാമോ ?

മമ്മൂട്ടി മുകേഷിന്റെ സഹനടനായി അഭിനയിച്ചിട്ടുണ്ട്; ആ സത്യം വെളിപ്പെടുത്തിയതാരാണെന്ന് അറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

അനുഭവങ്ങല്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത, മുഖം പോലും വ്യക്തമായി കാണാത്ത ചെറിയൊരു രംഗത്ത് അഭിനയിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ തുടക്കം. ബഹദൂറിന്റെ സ്വന്തം പേര് കഥാപാത്രമായുള്ള, കുഞ്ഞാലിയുടെ കട തല്ലിപൊളിക്കുമ്പോള്‍ ഓടിയെത്തി മിഠായി പെറുക്കുന്നതില്‍, ഒരാള്‍ അതായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ചെയ്ത ആദ്യത്തെ രംഗം.

നിങ്ങളുടെ മകന്റെ ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കാണണം, അസൂയ തോന്നും എന്ന് മമ്മൂട്ടിയോട് മുകേഷ്

അതിന് ശേഷം ഒത്തിരി ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് മമ്മൂട്ടി വളര്‍ന്നത്. എന്തിനേറെ, നായകനായി തുടക്കം കുറിക്കുന്ന കാലത്ത് തന്നെ സഹതാരവേഷങ്ങളും ചെയ്തിട്ടുണ്ട്. അന്നത്തെ നായകന്മാരെയെല്ലാം പിന്തള്ളിയാണ് സഹതാരമായിരുന്ന മമ്മൂട്ടി മെഗാസ്റ്റാര്‍ എന്ന പദവിയില്‍ ഇന്ന് എത്തി നില്‍ക്കുന്നത്.

ബലൂണ്‍ എന്ന ചിത്രത്തില്‍

1982 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബലൂണ്‍. ടിവി കൊച്ചുബാവയുടെ തിരക്കഥയില്‍ രവി ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ജഗതി, ശ്രീകുമാര്‍, മുകേഷ്, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നായകന്‍ മമ്മൂട്ടിയല്ല

വിക്കി വിവരങ്ങളിലൊക്കെ മമ്മൂട്ടി ചിത്രമെന്ന പേരിലാണ് ബലൂണ്‍ അറിയപ്പെടുന്നത് എങ്കിലും, യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയല്ല. മുകേഷാണ്!. മമ്മൂട്ടി ഈ സിനിമയില്‍ സഹനടന്‍ മാത്രമാണ്.

മുകേഷിന്റെ ആദ്യ ചിത്രം

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ, ബലൂണാണ് മുകേഷിന്റെ ആദ്യ ചിത്രം. 82 ല്‍ ജനുവരി 8 നാണ് സിനിമ റിലീസ് ചെയ്തത്. സായികുമാറിന്റെ സഹോദരി ശോഭ മോഹനാണ് ചിത്രത്തില്‍ മുകേഷിന്റെ നായികയായെത്തിയത്.

ആരാണിക്കാര്യം പറഞ്ഞത്

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു താരജാഡയുമില്ലാതെ ഇക്കാര്യം വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെയാണ്. ഏഷ്യനെറ്റ് കോമഡി അവാര്‍ഡ് നിശയില്‍ സംസാരിക്കവെയാണ് ആ കഥ മമ്മൂട്ടി പറഞ്ഞത്.

English summary
When Mammootty acted supporting role in Mukesh film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam