»   » വാക്ക് മാറ്റിപ്പറഞ്ഞ മമ്മൂട്ടി, ആദ്യ ചിത്രത്തിന്റെ നിര്‍മാതാവിനെ അവഗണിച്ചു, 'അങ്ങേര് പഴയ ആളാ'

വാക്ക് മാറ്റിപ്പറഞ്ഞ മമ്മൂട്ടി, ആദ്യ ചിത്രത്തിന്റെ നിര്‍മാതാവിനെ അവഗണിച്ചു, 'അങ്ങേര് പഴയ ആളാ'

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയെ കൈ പിടിച്ചുയര്‍ത്തിയ നിര്‍മാണക്കമ്പനിയാണ് മഞ്ഞിലാസ് ഫിലിംസ്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത കുറേ ഏറെ നല്ല ചിത്രങ്ങല്‍ മഞ്ഞിലാസ് ഫിലിം ഹൗസിന്റെ ബാനറില്‍ എം ഒ ജോസഫ് നിര്‍മിച്ചു. അക്കൂട്ടത്തിലൊന്നാണ് കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍.

സഹതാരങ്ങള്‍ക്ക് മോശം കോസ്റ്റ്യൂം കൊടുത്തു, മമ്മൂട്ടി ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചു!!

സത്യന്‍, പ്രേം നസീര്‍, ഷീല, ബഹദൂര്‍, അടൂര്‍ ഭാസി, കെ പി എ സി ലളിത തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിലൂടെയാണ് ഇന്ന് മെഗാസ്റ്റാര്‍ എന്ന താരപദവിയോടെ മലയാള സിനിമയിലിരിയ്ക്കുന്ന മമ്മൂട്ടിയുടെ അരങ്ങേറ്റം.

മമ്മൂട്ടിയുടെ ആദ്യ ചിത്രം

അനുഭവങ്ങല്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത, മുഖം പോലും വ്യക്തമായി കാണാത്ത ചെറിയൊരു രംഗത്ത് അഭിനയിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ തുടക്കം. ബഹദൂറിന്റെ സ്വന്തം പേര് കഥാപാത്രമായുള്ള, കുഞ്ഞാലിയുടെ കട തല്ലിപൊളിക്കുമ്പോള്‍ ഓടിയെത്തി മിഠായി പെറുക്കുന്നതില്‍, ഒരാള്‍- അതായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ചെയ്ത ആദ്യത്തെ രംഗം.

മഞ്ഞിലാസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പിന്നീട് പറഞ്ഞിട്ടുണ്ട്. 'മഞ്ഞിലാസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്, ഇനിയും അഭിനയിക്കാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്' എന്ന്

മമ്മൂട്ടിയുടെ പെരുമാറ്റം

എന്നാല്‍ പിന്നീട് ഒരുവസരത്തില്‍ മമ്മൂട്ടി ഇക്കാര്യം സൗകര്യപൂര്‍വ്വം മറന്നു. മമ്മൂട്ടിയുടെ കാള്‍ഷീറ്റിന് വേണ്ടി എം ഓ ജോസഫ് ഒത്തിരി തിരക്കഥകള്‍ കേള്‍പ്പിച്ചിട്ടും മമ്മൂട്ടി തയ്യാറായില്ലത്രെ. 'അങ്ങേര് പഴയ ആളാ, അത് ശരിയാവില്ല' എന്നാണത്രെ മമ്മൂട്ടി പറഞ്ഞത്.

അനുഭവങ്ങള്‍ പാളിച്ചകള്‍

എം ഓ ജോസഫ് എന്ന നിര്‍മാതാവ് അല്ലായിരുന്നെങ്കില്‍ മമ്മൂട്ടി ആദ്യമഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാകുകയോ റിലീസാകുകയോ പോലുമില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവും ചെങ്കൊടിയും ഇത്ര സജീവമായി ചിത്രീകരിച്ച മലയാള സിനിമ അതുവരെ ഉണ്ടായിട്ടില്ല. 'സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍..' എന്ന ഗാനം അന്നും ഇന്നും എത്രയെത്ര കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങള്‍ക്ക് വീര്യം പകര്‍ന്നുകൊണ്ടിരിക്കുന്നു. (ഒരു ബൂര്‍ഷ്വാ കുടുംബക്കാരനാണ്, നിര്‍മ്മാതാവെന്ന് ഓര്‍ക്കണം)

English summary
When Mammootty avoided his first producer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam