»   »  മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കി, അവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് മമ്മൂട്ടി. കമലിന്റെ രണ്ട് ശിഷ്യന്മാര്‍ക്ക് അങ്ങനെ മമ്മൂട്ടി സിനിമയില്‍ ഭാവി നല്‍കിയിട്ടുണ്ട്. ആഷിഖ് അബുവും ലാല്‍ ജോസുമാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടി സിനിമയില്‍ എത്തിയ സംവിധായകര്‍.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മൂട്ടി പുതുമുഖ സംവിധായകര്‍ക്കൊക്കെ ഡേറ്റ് നല്‍കും എന്നൊരു പറച്ചില്‍ സിനിമാ ലോകത്തുണ്ട്. എന്നാല്‍ വെറുതേ അങ്ങ് നല്‍കുകയല്ല, അവരെ കുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമാണ് ഡേറ്റ് നല്‍കുന്നത്. തന്റെ ശിഷ്യന്മാര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയതിനെ കുറിച്ച് കമല്‍ പറയുന്നു, വായിക്കാം

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

സ്വന്തമായി ചെയ്ത ഒരു ആല്‍ബം പ്രകാശനം ചെയ്യാന്‍ വേണ്ടി ക്ഷണിച്ചതുമുതലാണ് ആഷിഖ് അബുവിനെ പരിചയം. പിന്നീട് ഇടയ്‌ക്കെന്നെ വിളിക്കും. ഒരിക്കല്‍ ആഷിഖ് എന്നോട് ചോദിച്ചു അസിസ്റ്റന്റ് ആയിക്കോട്ടെ എന്ന്. അങ്ങനെ സ്വപ്‌നക്കൂട് മുതല്‍ ഞങ്ങള്‍ ഒരുമിച്ചു. ഓടി നടന്ന് ജോലി ചെയ്യുന്ന ആളല്ല ആഷിക്. എന്നാല്‍ ചെയ്യുന്ന ജോലി കൃത്യമായിരിക്കും- കമല്‍ പറഞ്ഞു

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

രാപ്പകല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടി എന്നോട് ചോദിച്ചു, 'ആഷിഖ് എങ്ങനെയുണ്ട്' മിടുക്കനാണെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഓപ്പണ്‍ ഡേറ്റ് കൊടുക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ആഷിഖിന് ഡേറ്റ് നല്‍കിയത് എന്ന് കമല്‍ തന്റെ ആത്മകഥയായ 'ആത്മാവിന്‍ പുസ്തകത്താളി'ല്‍ എഴുതി.

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

എന്റെ രണ്ട് ശിഷ്യന്മാര്‍ക്കാണ് മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുള്ളത്. ലാല്‍ ജോസിനും ആഷിഖ് അബുവിനും. ഇരുവരും വലിയ സംവിധായകരായി- ഒരു ഗുരുവിന്റെ ചാരിതാത്ഥ്യത്തോടെ കമല്‍ എഴുതി

മമ്മൂട്ടി ആഷിഖ് അബുവിന് ഡേറ്റ് നല്‍കാന്‍ കാരണം, കമല്‍ പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലാല്‍ ജോസ് സിനിമയില്‍ എത്തിയത്. ഡാഡിക്കൂള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബുവും അരങ്ങേറ്റം കുറിച്ചു.

English summary
When Mammootty gave his date to Ashiq Abu; Kamal saying

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam