»   » മലയാളം പറയാന്‍ കഴിയാതെ നടി പൊട്ടിക്കരഞ്ഞു, ഒടുവില്‍ മമ്മൂട്ടി ചെയ്തത്

മലയാളം പറയാന്‍ കഴിയാതെ നടി പൊട്ടിക്കരഞ്ഞു, ഒടുവില്‍ മമ്മൂട്ടി ചെയ്തത്

By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ ലുക്കിനൊത്ത നായികയെ കിട്ടാത്തത് കൊണ്ടാണോ എന്തോ, ഭാഷ അറിയാത്ത അന്യഭാഷാ നായികമാരെ കൊണ്ടു വന്ന് പിഴിയുന്ന ശീലും എല്ലാ ഭാഷയിലും എന്ന പോലെ മലയാളത്തിലുമുണ്ട്. അത് സിനിമ ഉണ്ടായ കാലം മുതല്‍ തുടര്‍ന്ന് വരുന്ന ശീലങ്ങളാണ്.

കൊച്ചിന്‍ ഹനീഫയുടെ അനുശോചന ചടങ്ങില്‍ മമ്മൂട്ടി വരാത്തതിന് കാരണം, ആരും അറിയാത്ത ചില കാര്യങ്ങള്‍

മറ്റ് ഭാഷകളെ അപേക്ഷിച്ച് പറയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണെന്നാണ് എല്ലാ അന്യഭാഷക്കാരും പറയാറുള്ളത്. അങ്ങനെ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തി, മലയാള ഭാഷ വഴങ്ങാതെ പൊട്ടിക്കരഞ്ഞ ഒരു നടിയുണ്ട്.

ഇതിലേ ഇനിയും വരൂ

മമ്മൂട്ടിയെ നായകനാക്കി പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതിലെ ഇനിയും വരൂ. രാമായണം സീരിയലിലൂടെ പ്രശസ്തയായ ദീപിക എന്ന നടിയും ബോളിവുഡ് താരം മധു കപൂറുമാണ് ചിത്രത്തിലെ കേന്ദ്ര നായികമാരായി എത്തിയത്.

ദീപിക ഓകെ, പക്ഷെ മധു

മലയാളം ഒട്ടും വഴങ്ങാത്ത ദീപികയ്ക്കും മധു കപൂറിനും ഡയലോഗുകള്‍ ഹിന്ദിയില്‍ എഴുതി, ക്യാമറയ്ക്ക് മുന്നില്‍ ഒട്ടിച്ചുകൊടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്. അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും ദീപിക അതുപോലെ ചെയ്തു.

മധുകപൂറിന്റെ അവസ്ഥ

എന്നാല്‍ മധു കപൂറിന് അത് വലിയ പ്രശ്‌നമായി. അവര്‍ക്ക് കണ്ണട ഇല്ലാതെ വായിക്കന്‍ കഴിയില്ലായിരുന്നു. സിനിമയിലെ കഥാപാത്രം കണ്ണട ഉപയോഗിക്കാനും പാടില്ല. പറ്റില്ല എന്ന് മനസ്സിലാക്കിയ മധുകപൂര്‍ അസുഖമാണെന്ന് പറഞ്ഞ് മുറിയില്‍ പോയിരുന്നു.

മമ്മൂട്ടി ഇടപെട്ടു

നടിയെ അനുനയിപ്പിച്ച് സെറ്റിലെത്തിക്കാന്‍ സംവിധായകരുള്‍പ്പടെ എല്ലാവരും ശ്രമിച്ചിട്ടും നടന്നില്ല. മലയാളം എന്ന് കേള്‍ക്കുമ്പോഴേ മധു കരയാന്‍ തുടങ്ങുകയായിരുന്നു. ഒടുവില്‍ മമ്മൂട്ടി ഇംഗ്ലീഷിലും ഹിന്ദിയിലും സംഭാഷണമെഴുതി, ഒരു അധ്യാപകനെ പോലെ മധുകപൂറിനെ പഠിപ്പിച്ചുകൊടുത്തു.

English summary
When Mammootty helped his co-star for telling dialogue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam