»   » രജനികാന്തിനെ നായകനാക്കി മമ്മൂട്ടി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം, മുടങ്ങിപ്പോവാന്‍ കാരണം?

രജനികാന്തിനെ നായകനാക്കി മമ്മൂട്ടി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം, മുടങ്ങിപ്പോവാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

നായകന്മാരും സംവിധായകരാകുന്ന രീതി പണ്ട് മുതലേ മലയാള സിനിമയിലുണ്ട്. ബാലചന്ദ്ര മേനോനും ലാലും കൊച്ചിന്‍ ഹനീഫയുമൊക്കെ ആ കാലത്തൂടെ സഞ്ചരിച്ചവരാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് യുവ താരം പൃഥ്വിരാജും.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്റെ തൊപ്പി മോഹിച്ചു നടന്ന ഒരു സൂപ്പര്‍സ്റ്റാര്‍ കൂടെ മലയാളത്തിലുണ്ട്. മറ്റാരുമല്ല, മമ്മൂട്ടി. അതും സാക്ഷാല്‍ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു മമ്മൂട്ടിയുടെ പ്ലാന്‍.

കഥപറഞ്ഞു..

അങ്ങനെ ഒരു സിനിമയ്ക്ക് മമ്മൂട്ടി തുടക്കം കുറിച്ചു. ദളപതിയൊക്കെ കഴിഞ്ഞ സമയത്തായിരുന്നു അത്. കഥ രജനികാന്തിനോട് പറഞ്ഞപ്പോള്‍ പറയാം പറയാം എന്ന് പറഞ്ഞതല്ലാതെ മറുപടി കിട്ടിയില്ല.

മുടങ്ങിപ്പോയി..

പിന്നീട് ആ ആഗ്രഹം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. രജനികാന്തിനെ നിര്‍ബന്ധിയ്ക്കുകയുണ്ടായില്ല. സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവും കൈവിട്ടുപോയി.. അതോടെ ആ സംവിധാനം ഉപേക്ഷിച്ചു...

ഏതായിരുന്നു ആ സിനിമ

എന്നാല്‍ മമ്മൂട്ട് ആഗ്രഹിച്ച ആ സിനിമ പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്തു. രജനികാന്തിന് പകരം മമ്മൂട്ടി നായകനായി എത്തിയ ആ ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി എന്ന സിനിമ.

അതിരാത്രം മോഹം

അതുപോലെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച അതിരാത്രം എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്തു കാണാന്‍ മമ്മൂട്ടിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ലാല്‍ ചെയ്ത വേഷത്തില്‍ വിജയകാന്തും മമ്മൂട്ടി ചെയ്ത വേഷത്തില്‍ രജനികാന്തുമായിരുന്നു മെഗാസ്റ്റാറിന്റെ മനസ്സില്‍. എന്നാല്‍ ഹിന്ദിയിലും തമിഴിലും തിരക്കുകള്‍ ഉള്ളതിനാല്‍ രജനി ആ ചിത്രവും ഉപേക്ഷിച്ചു.

English summary
When Mammootty planned to direct Rajinikanth
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam