വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി മമ്മൂട്ടി രക്ഷിച്ചു, അല്ലെങ്കില്‍ ഇന്ന് ഞാനില്ല: ഉണ്ണി മേരി

എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികാ മുഖമാണ് ഉണ്ണി മേരിയുടേത്. മാദക നടി എന്ന വിശേഷണത്തെ അതിജീവിച്ച് സിനിമയില്‍ രണ്ട് പതിറ്റാണ്ടുകളോളം നില നിന്ന നടി. പലപ്പോഴും ഷക്കിലയുടെ പിന്മറക്കാരിയായിട്ടാണ് ഉണ്ണി മേരിയെ കണ്ടിരുന്നത്. അതിലൊട്ടും ആക്ഷേപം മേരിക്കുണ്ടായിരുന്നില്ല താനും.

ബി ഗ്രേഡ് സിനിമകളില്‍ നിന്ന് മാറി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ സഹതാര വേഷങ്ങളാണ് ഉണ്ണി മേരിയ്ക്ക് ലഭിച്ചിരുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനൊപ്പവുമൊക്കെ സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചു. ആ കാലത്ത് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് ഉണ്ണി മേരി തന്നെ വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

ഐ വി ശശി സംവിധാനം ചെയ്യുന്ന കാണാ മറയത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. ഒരു ദിവസം എന്റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വന്നു. പക്ഷെ അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അവിടെ നേരിടേണ്ടി വന്നു.

Recommended Video

Mammootty saved unni mary's life | FilmiBeat Malayalam

unnimary

എന്നെ കാണാനാവാത്ത സങ്കടത്തില്‍ അച്ഛന് മടങ്ങേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍. അപമാനിക്കപ്പെട്ട അച്ഛനെ ഓര്‍ത്തപ്പോള്‍ എനിക്ക് സ്വയം ഇല്ലാതാവാന്‍ തോന്നി. അപ്പോഴത്തെ ഒരു തോന്നലിന് ഞാന്‍ ഉറക്ക ഗുളികകള്‍ എടുത്ത് കഴിച്ചു.

എന്നെ കാണാതായപ്പോള്‍ ആളുകള്‍ വന്നു. അവരെത്ര വിളിച്ചിട്ടും ഞാന്‍ വാതില്‍ തുറക്കാതായപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല- ഉണ്ണി മേരി പറഞ്ഞു.

വിവാഹ ശേഷവും ഉണ്ണി മേരി സിനിമയില്‍ അഭിനയിച്ചിരുന്നു. മകന്‍ ആയതിന് ശേഷമാണ് സിനിമയില്‍ നിന്ന് അകലം പാലിച്ചത്. ഇപ്പോള്‍ മകന്റെ വിവാഹവും കഴിഞ്ഞു, അതില്‍ ഒരു കുട്ടിയുമായി. ഇനി സിനിമയിലേക്ക് ഒരു മടങ്ങിവരവ് ഉണ്ടാവുമോ എന്നാണ് അന്നത്തെ ഉണ്ണി മേരിയുടെ ആരാധകരുടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X