»   » മണിയന്‍പിള്ളയുടെ ക്രൂര ഫലിതം, ജഗദീഷിന്റെ കണ്ണു നിറഞ്ഞു; ആ കണ്ണീരിന് രാജു മോക്ഷം വാങ്ങി!

മണിയന്‍പിള്ളയുടെ ക്രൂര ഫലിതം, ജഗദീഷിന്റെ കണ്ണു നിറഞ്ഞു; ആ കണ്ണീരിന് രാജു മോക്ഷം വാങ്ങി!

Posted By: Rohini
Subscribe to Filmibeat Malayalam

ചില സന്ദര്‍ഭ ഫലിതങ്ങള്‍ കേള്‍വിക്കാരെ വേദനിപ്പിയ്ക്കുന്നുണ്ടോ എന്ന് പറയുന്ന ആള്‍ ഓര്‍മിയ്ക്കില്ല. ആ നിമിഷത്തെ ചിരിയ്ക്ക് മാത്രമാണ് അയാളെ സംബന്ധിച്ച് പ്രധാന്യം. അങ്ങനെ ഒരിക്കല്‍ ഒരു ഫലിതം പറഞ്ഞതാണ് മണിയന്‍പിള്ള രാജു. പക്ഷെ അത് മറ്റൊരാളെ വേദനിപ്പിച്ചു.

പരിഹാസങ്ങള്‍ സഹിച്ചും ഉര്‍വശി കൂടെ നിന്നു, ഒരിക്കലും മറക്കില്ലെന്ന് ജഗദീഷ്

മണിയന്‍പിള്ള പറഞ്ഞ ഫലിതം മുറിവേല്‍പിച്ചത് ജഗദീഷിനെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കണ്ണീരിന് മണിയന്‍ പിള്ള രാജു മോക്ഷം വാങ്ങി. എന്തായിരുന്നു സംഭവം എന്ന് നോക്കാം

ചിത്രത്തിന്റെ സെറ്റില്‍

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച ചിത്രമാണ് ചിത്രം. ജഗദീഷ് അക്കാലത്ത് അറിയപ്പെടുന്ന നടനല്ല. ചിത്രത്തില്‍ ഒരു പാസിങ് കഥാപാത്രം ജഗദീഷിനുണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങി തീരും വരെ ജഗദീഷ് സെറ്റിലുണ്ടായിരുന്നു. നയകനായും സഹനടനായും കഴിവ് തെളിയിച്ച മണിയന്‍പിള്ള രാജുവും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ ചെയ്യുന്നുണ്ട്.

സോമന് പകരം

ചിത്രത്തിലെ ക്ലൈമാകിലെ ട്വിറ്റ് കഥാപാത്രമായിരുന്നു സോമന്‍. സോമന്‍ മോഹന്‍ലാലിനെ പിടിക്കാന്‍ ഓടുന്ന ഒരു രംഗമുണ്ട്. പക്ഷെ അന്ന് തടിച്ച് കുടവറൊക്കെയുള്ള സോമന് ഓടാന്‍ ഏറെ പ്രയാസമായിരുന്നു. പ്രിയന്‍ ഉടന്‍ ജഗദീഷിനെ ഓടിച്ചു. സോമന്റെ പാന്റും ഷൂസുമിട്ട് ജഗദീഷ് ഓടിത്തുടങ്ങി. ചിത്രത്തില്‍ കാണുന്ന സോമന്റെ ഓട്ടം അരയ്ക്ക് താഴെയുള്ള ഭാഗം ജഗദീഷിന്റേതാണ്.

മണിയന്‍പിള്ളയുടെ ക്രൂര ഫലിതം

ഓട്ടം കഴിഞ്ഞതും മണിയന്‍പിള്ള രാജു എല്ലാവരുടെയും മുന്‍പില്‍ വച്ച് ജഗദീഷിനെ ചൂണ്ടിക്കൊണ്ട് ' ഇവന്‍ വന്നിട്ട് പത്തിരുപത് ദിവസമായിട്ട് ആകെ കിട്ടിയത് കാല് മാത്രമുള്ള ഷോട്ടാണ്. എന്തോന്നടേയ്..' എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു. തന്റെ ക്രൂര ഫലിതം കേട്ട് ജഗദീഷിന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം മണിയന്‍പിള്ളയുടെ ഉള്ളുലച്ചു.

വിഷ്ണുലോകത്തിന്റെ സെറ്റ്

കാലം കടന്ന് പോയി... ജഗദീഷ് നായകനായും സഹതാരവുമായൊക്കെ അഭിനയിച്ച് മലയാളത്തില്‍ തിരക്കുള്ള നാടനായി മാറി. വിഷ്ണു ലോകം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍പിള്ളയെക്കാള്‍ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ജഗീഷ് എത്തിയത്. സിനിമയില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ജഗദീഷിന്റേത്.

ജഗദീഷിന് വേണ്ടി പിള്ള സൈക്കിള്‍ ചവിട്ടി

കസ്തൂരി എന്റെ കസ്തീരി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു പാട്ടിന് മുഴുനീളം ജഗദീഷ് സൈക്കിള്‍ ചവിട്ടണമായിരുന്നു. ജഗദീഷിനാണെങ്കില്‍ അന്ന് രാത്രിയത്തെ ഫ്‌ളൈറ്റില്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തണം. ജഗദീഷും സംവിധായകന്‍ കമലും സീന്‍ തീരാതെ ധര്‍മ സങ്കടത്തില്‍ നില്‍ക്കുമ്പോള്‍ മണിയന്‍ പിള്ള രാജു വന്നു പറഞ്ഞു, 'ജഗദീഷ് ക്ലോസപ് സീന്‍ മുഴുവന്‍ തീര്‍ത്തിട്ട് പോകൂ, സൈക്കിള്‍ ഞാന്‍ ചവിട്ടിക്കൊള്ളാം' എന്ന്. രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ ആറ് മണിക്ക് ഷൂട്ടിങ് തീരുവോളം ജഗദീഷിന്റെ വേഷമിട്ട് രാജു സൈക്കിള്‍ ചവിട്ടി

ഇതെന്റെ മോക്ഷം

ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ കമല്‍ മണിയന്‍പിള്ള രാജുവിന്റെ അടുത്ത് വന്ന് പറഞ്ഞു, 'രാജു, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെയുള്ള സഹായം ചെയ്യുന്നവര്‍ വളരെ കുറവാണ്'. 'ഇത് സഹായമല്ല.. ചിത്രത്തിന്റെ സെറ്റില്‍ വീണ ജഗദീഷിന്റെ കണ്ണീരിനോടാണ് ഇന്നലെ രാത്രി മുഴുവന്‍ സൈക്കിള്‍ ചവിട്ടി ഞാന്‍ മോക്ഷം വാങ്ങിയത്' എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മറുപടി

English summary
When Maniyanpilla Raju made cry to Jagadish

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam