»   » മഞ്ജു മുഖത്ത് കരിവാരിത്തേച്ചാല്‍ സിനിമ വിജയിക്കും, ഉറപ്പ്.. ദാ തെളിവ്

മഞ്ജു മുഖത്ത് കരിവാരിത്തേച്ചാല്‍ സിനിമ വിജയിക്കും, ഉറപ്പ്.. ദാ തെളിവ്

By: Rohini
Subscribe to Filmibeat Malayalam

ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത നിറച്ച് മഞ്ജു വിജയകരമായി മുന്നോട്ട് പോകുകയാണ്. തന്റെ മുപ്പതിന്റെ അവസാനത്തില്‍ തിരിച്ചെത്തി നായിക നിര കീഴടക്കുന്ന നടി മറ്റൊരു ഇന്റസ്ട്രിയിലും ഉണ്ടാവില്ല. അതും കരുത്തുറ്റ നായികാ വേഷങ്ങള്‍.

പൃഥ്വിയുടെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ പത്താനയെ മേക്കുന്നതിന് സമം; മല്ലിക പറയുന്നു


ആദ്യ വരവില്‍ എന്ന പോലെ, ഇപ്പോഴും മഞ്ജു നായിക കഥാപാത്രങ്ങളുടെ കരുത്ത് കാത്ത് സൂക്ഷിക്കുന്നുണ്ട്. ഉദാഹരണം സുജാത എന്ന പുതിയ ചിത്രത്തിലും സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണ്. മറ്റൊരു പ്രത്യേകത കൂടെ സുജായ്ക്കുണ്ട്.


നടന്‍ ജയ്‌ക്കെതിരെ അറസ്റ്റ് വാറന്‍ഡ്, നടന്‍ ചെയ്ത കുറ്റം?


വ്യത്യസ്തമായ ലുക്ക്

ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു സുജാതയായി മാറിയത്. ചെങ്കല്‍ ചൂളയിലെ സുജാത എന്ന സ്ത്രീയായി ജീവിയ്ക്കുകയായിരുന്നു മഞ്ജു.


ഗ്ലാമറില്ലാത്ത നായിക

മറ്റ് ഇന്റസ്ട്രികളില്ലെല്ലാം പ്രാധാന്യം നായികമാരുടെ മുഖ സൗന്ദര്യമാണ്. എന്നാല്‍ മലയാള സിനിമയ്ക്ക് സൗന്ദര്യമല്ല, കഴിവാണ് വേണ്ടത്. അതുകൊണ്ട് തന്നെ സുജാതയ്ക്ക് വേണ്ടി മഞ്ജു കറുത്തുരുണ്ടു.


ഇതാദ്യമല്ല

താദ്യമല്ല മഞ്ജു വാര്യര്‍ കഥാപാത്രത്തിന് വേണ്ടി ഡിഗ്ലാം ആകുന്നത്. നേരത്തെ കന്മദത്തിലെ ഭാനുമതിയ്ക്ക് വേണ്ടിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയ്ക്ക് വേണ്ടിയും മഞ്ജു കറുത്തിരുണ്ടിട്ടുണ്ട്.


കറുത്താല്‍ സിനിമ വിജയം

മഞ്ജു കറുത്ത്, ഡിഗ്ലാം വേഷത്തിലെത്തിയാല്‍ മലയാളികള്‍ ഉറപ്പിയ്ക്കും, ഇത് ശക്തമായ സ്ത്രീ കഥാപാത്രമാണ്. അങ്ങനെ തന്റെ കഥാപാത്രത്തെ പ്രേക്ഷകരുമായി മഞ്ജുവിന് അടുപ്പിക്കാന്‍ കഴിഞ്ഞാല്‍, അവരിലൊരാളായി മാറ്റാന്‍ കഴിഞ്ഞാല്‍ സിനിമ ഹിറ്റാവും എന്നുറപ്പ്.
English summary
When Manju doing de-glam roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam