»   » ദിലീപിന്റെ രാമലീലയുടെ അവസ്ഥയായിരുന്നു അന്ന് ആ മഞ്ജു വാര്യര്‍ ചിത്രത്തിനും, എന്നിട്ടോ?

ദിലീപിന്റെ രാമലീലയുടെ അവസ്ഥയായിരുന്നു അന്ന് ആ മഞ്ജു വാര്യര്‍ ചിത്രത്തിനും, എന്നിട്ടോ?

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കിടക്കുമ്പോഴാണ് രാമലീല എന്ന ചിത്രം റിലീസ് ചെയ്തത്. നായകന്‍ നടന്‍ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്നത് കൊണ്ട് തന്നെ ചിത്രത്തിന് പത്രമാധ്യമങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നിട്ടും ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് രാമലീല.

ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ്; ദീപിനെതിരെ മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍

ദിലീപിന്റെ രാമലീലയുടെ ഈ അവസ്ഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ജു വാര്യരുടെ ചിത്രത്തിനും ഉണ്ടായിരുന്നു. ജോഷി - സുരേഷ് ഗോപി - മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പത്രം എന്ന ചിത്രമായിരുന്നു അത്.

രാമലീലയ്ക്ക് സംഭവിച്ചത്

നായക നടന്‍ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്നതിനാല്‍ മാധ്യമങ്ങളൊന്നും രാമലീല എന്ന ചിത്രത്തിന് വേണ്ട പിന്തുണ നല്‍കിയില്ല. മാത്രമല്ല അവഗണിയ്ക്കുകയും ചെയ്തു. എന്നിട്ടും ചിത്രം മികച്ച കലക്ഷന്‍ നേടി.

പത്രം എന്ന ചിത്രം

1999 ലാണ് പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രമാണ് പത്രം റിലീസ് ചെയ്തത്. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും മഞ്ജുവിനുമൊപ്പം മുരളിയും ഒരു പ്രധാന വേഷം ചെയ്തു.

പത്രങ്ങള്‍ ബഹിഷ്‌കരിച്ചു

പത്ര മാധ്യമ രംഗത്തെ ഉള്‍ക്കളികളെ പുറത്തു കൊണ്ടു വരുന്ന ചിത്രമായിരുന്നു പത്രം. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ പത്രം എന്ന ചിത്രത്തെ ബഹിഷ്‌കരിച്ചു.

നിരോധിക്കാന്‍ ശ്രമം

സെന്‍സര്‍ ബോര്‍ഡില്‍ ഇടപെട്ട് ചിത്രം നിരോധിക്കാനുള്ള ശ്രമവും ചിലര്‍ നടത്തി. രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നതും ഇക്കാരണങ്ങളാലെല്ലാമാണ്.

റിലീസായപ്പോള്‍

ഒടുവില്‍ 1999 ആഗസ്റ്റ് 10 ന് പത്രം റിലീസ് ചെയ്തു. ആദ്യ ഷോ കഴിഞ്ഞതോടെ തിയേറ്ററില്‍ ആളുകള്‍ നിറയുകയായിരുന്നു. മികച്ച പ്രതികരണങ്ങള്‍ പത്രം നേടി.

English summary
When Manju Warrier's film boycotted by Media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam