twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞില്ല: തിയേറ്റര്‍ തല്ലിപ്പൊളിച്ചു

    By Aswathi
    |

    തമിഴ്‌നാട്ടില്‍ രജനികാന്തിന്റെ സിനിമ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ബഹളത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും ആരാധകര്‍ കുറവൊന്നുമല്ല. മോഹന്‍ലാലിനെ കാണന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ തല്ലിപ്പൊളിച്ച ചരിത്രവും മലയാളികള്‍ക്കുണ്ട്.

    സംഭവം അല്പം പഴക്കമുള്ളതാണ്. ഇത് ഓര്‍ത്തെടുത്ത് പറയുന്നത് മറ്റൊരു താരപുത്രനാണ്. ശ്രീനിവാസന്റെ മകനും 'തിര'യെന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേയ്ക്കും കടന്നുവരികയും ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍.

    dhyan-sreenivasan

    ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള'യുടെ 150 ആം ദിവസം നടന്റെ നാടായ കൂത്തുപറമ്പില്‍ ആഘോഷിക്കുന്നതിനിടെയായിരുന്നു, തിയേറ്റര്‍ പൊളിക്കല്‍ കലാപരിപാടി. ആഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തുന്നത് ശ്രീനിവാസന്റെ ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത ചങ്ങാതിയായ മോഹന്‍ലാലും.

    കൂത്തുപറമ്പിലെ ഒരു തിയേറ്ററില്‍ വച്ചായിരുന്നു പരിപാടി. മോഹന്‍ലാല്‍ ടൗണിലെ തിയേറ്ററിലേക്ക് വന്നപ്പോള്‍ റോഡ് മുഴുവന്‍ ബ്ലോക്കായി. കണ്ണൂര്‍ കൂത്തുപമ്പ് ഭാഗത്തേക്ക് മോഹന്‍ലാല്‍ അങ്ങനെ പോയിരുന്നില്ല. പക്ഷെ അദ്ദേഹത്തെ കാണാന്‍ കഴിയാത്തതുകൊണ്ട് നാട്ടുകാര്‍ പരിപാടി നടക്കാനിരുന്ന തിയേറ്റര്‍ തല്ലിപ്പൊളിച്ചെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

    അത് ഭയങ്കര പ്രശ്‌നമായി. പൊലീസൊക്കെ വന്നു. ഒടുവില്‍ തിയേറ്ററിന്റെ പിന്നിലെ വഴിയിലൂടെ മറ്റൊരു വണ്ടിയില്‍ ലാല്‍ അങ്കിളിനെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. ഞങ്ങള്‍ നോക്കി നില്‍ക്കെയാണ് 150 ദിവസം ചിന്താവിഷ്ടയായ ശ്യാമള ഓടിയ തിയേറ്റര്‍ ഇല്ലാതാക്കിയത്- ധ്യാന്‍ പറഞ്ഞു.

    English summary
    When Mohanalal came to our place people dismantle a theater, because they couldn't saw him: Dhyan Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X