»   »  മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

By: Rohini
Subscribe to Filmibeat Malayalam

വളരെ അപൂര്‍വ്വമായ പേരുകളിലൊന്നാണ് മമ്മൂട്ടി. അതു കൊണ്ടാവും സിനിമയിലും മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രത്തെ അധികമാരും അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്റെ നല്ല കാലം കഴിഞ്ഞു എന്ന് പറഞ്ഞ വിനോദിനോട് മമ്മൂട്ടി വെളിപ്പെടുത്തിയ ഒരു സത്യം

മോഹന്‍ലാല്‍ ഏതെങ്കിലും ചിത്രത്തില്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതായി ഓര്‍ക്കുന്നുണ്ടോ? ഉണ്ടല്ലോ, സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായിട്ടാണ് വന്നത്!!

മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

1984 ല്‍ സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് മനസ്സറിയാതെ. മോഹന്‍ലാല്‍, നെടുമുടി വേണു, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

മമ്മൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആരാധകര്‍ക്കിടയില്‍ താരപോരാട്ടം അത്ര സജീവമല്ലാതിരുന്ന കാലത്ത് ഇറങ്ങിയതുകൊണ്ടോ സിനിമ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാത്തത് കൊണ്ടോ മോഹന്‍ലാല്‍ മമ്മൂട്ടി ആയെത്തിയ വിവരം അധികമാരും ശ്രദ്ധിച്ചില്ല

മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

മോഹന്‍ലാല്‍ മാത്രമല്ല മാളയും മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലായിരുന്നു മാള അരവിന്ദന്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്.

മോഹന്‍ലാല്‍ മമ്മൂട്ടിയായി എത്തിയ ഒരു ചിത്രമുണ്ട്, ഏതാണെന്ന് പറയാമോ?

സമീപകാലത്ത് പുറത്തിറങ്ങിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ ജയറാമും മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയിട്ടുണ്ട്. ഡോ. മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ മമ്മൂട്ടി എന്ന് വിളിക്കുകയായിരുന്നു.

English summary
When Mohanlal came as Mammootty in a Cinema

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam