»   » ബലം പ്രയോഗിച്ച് ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍

ബലം പ്രയോഗിച്ച് ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ജനങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു ജോണ്‍ എബ്രഹാം. ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുത, അമ്മ അറിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ലോകസിനിമാ ചരിത്രത്തിന്റെ തന്നെ ഏടുകളാണ്. ഈ ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച ഒരേ ഒരാളേയുള്ളൂ, അത് മോഹന്‍ലാല്‍ ആണെന്ന് നെടുമുടി വേണു പറയുന്നു.

മോഹന്‍ലാലും പത്മരാജനും രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തില്‍ കയറിയ കഥ

നാനയോട് പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു നെടുമുടി വേണു. മദ്രാസില്‍ ഷൂട്ടിംഗിന് വന്നിരുന്ന സമയം വുഡ്‌ലാന്റ് ഹോട്ടലിലാണ് താമസം. ഡീലക്‌സ് റൂമാണ്. വളരെ വിശാലമായ മുറി. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എല്ലാവരും ഒത്തുകൂടുന്നത് എന്റെ മുറിയിലാണ്.

എന്റെ അതിഥി

അന്ന് എനിക്കൊരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു. ജോണ്‍ എബ്രഹാം. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞു ഞങ്ങള്‍ റൂമിലിരിക്കുകയാണ്. അപ്പോഴായിരുന്നു ലാലിന്റെ വരവ്.

കിളിച്ചില്ലേ... കുളിച്ചില്ലേ എന്ന്

ഞാന്‍ ലാലിനെ ജോണിന് പരിചയപ്പെടുത്തി. ലാലിന് ജോണിനെ അറിയാമായിരുന്നു. 'ഇത് മോഹന്‍ലാല്‍.' 'വില്ലനായി അഭിനയിക്കുന്ന ആളല്ലേ?' ജോണിന്റെ തണുത്ത പ്രതികരണം കേട്ട് ലാല്‍ ഒന്ന് അമ്പരന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ലാല്‍ ജോണിനോട് ചോദിച്ചു. 'കുളിച്ചില്ലേ?' 'എന്താ.' 'കുളിച്ചില്ലേ എന്ന്.' 'ഞാന്‍ കുളിക്കാറില്ല.' 'എങ്കില്‍ വാ' പെട്ടെന്ന് ലാല്‍ ജോണിന്റെ കയ്യില്‍ കയറിപ്പിടിച്ചു.

പിടിച്ചുവലിച്ചു കൊണ്ടുപോയി

പിടിച്ചുവലിച്ചുകൊണ്ട് ബാത്ത് റൂമിലേക്ക് പോയി. അതൊരു ശക്തമായ പിടിത്തമായിരുന്നു. അതില്‍ നിന്ന് മോചിതനാകാന്‍ ജോണിനും കഴിഞ്ഞില്ല. ജോണിനെ ബാത്ത് റൂമിനുള്ളിലാക്കി ലാല്‍ കുറ്റിയിട്ടു. മുറിയിലേക്ക് പിന്നെയും അതിഥികള്‍ വന്നുപൊയ്‌ക്കൊണ്ടുമിരുന്നു. ചിലരുമായി ഞാന്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ അവര്‍ ബാത്ത്‌റൂമില്‍ കയറിപ്പോയ കാര്യം ഞാനും മറന്നു.

കുളിപ്പിച്ചു

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. ബാത്ത്‌റൂമിന്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. കുളിച്ച് കുട്ടപ്പനായി ജോണ്‍ എബ്രഹാം നടന്നുവരുന്നു. പാട്ടും പാടിക്കൊണ്ട്. ഇതിനുമുമ്പ് ഇത്ര സന്തോഷവാനായി ഞാന്‍ ജോണിനെ കണ്ടിട്ടേയില്ല. അതില്‍പ്പിന്നെ എപ്പോള്‍ കണ്ടാലും ജോണ്‍ ആദ്യം തിരക്കുന്നത് ലാലിനെയാണ്. ഓസിനൊരു കുളി തരമാക്കാമല്ലോ എന്ന് കരുതിയിട്ടാവും.

ലാലിന്റെ സിദ്ധിയാണത്

ലാല്‍ എപ്പോഴും ഇങ്ങനെയാണ്. ഏറ്റവും അപരിചിതമായ സൗഹൃദങ്ങളെപ്പോലും തന്നിലേക്ക് അടുപ്പിക്കാനും അത് ഏറ്റവും രസകരവുമാക്കാനുള്ള സിദ്ധി ലാലിനുണ്ട്. കാണുന്ന മാത്രയില്‍ നമ്മുടെ മനസ്സിന്റെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനത്താണ് അയാള്‍ കയറിയിരിക്കുന്നത്. പിന്നെ ഒരിക്കലും ഇറക്കിവിടാന്‍ കഴിയുകയില്ല. ഇറക്കിവിടാനുള്ള അവസരം തരികയുമില്ല- നെടുമുടിവേണു പറഞ്ഞു

English summary
When Mohanlal make bath to John Abraham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam